/അപകടഭീഷണിയായി ജീർണിച്ച കെട്ടിടം; പൊളിച്ചുമാറ്റാൻ തയ്യാറാകാതെ ഉടമകൾ 

അപകടഭീഷണിയായി ജീർണിച്ച കെട്ടിടം; പൊളിച്ചുമാറ്റാൻ തയ്യാറാകാതെ ഉടമകൾ 

പൊന്നാനിശക്തമായ കാറ്റടിച്ചാൽ നിലം പൊത്താൻ സാധ്യതയുള്ള പൊന്നാനി അങ്ങാടിപ്പാലത്തിന്സമീപത്തെ കെട്ടിടം അപകടഭീഷണിയുയർത്തുന്നുകാലപ്പഴക്കംമൂലം പാതി തകർന്ന കെട്ടിടമാണ്അപായഭീഷണി ഉയർത്തിനിൽക്കുന്നത്പൊന്നാനി അങ്ങാടിപ്പാലത്തിന് കിഴക്കുഭാഗത്ത് നിൽക്കുന്നകെട്ടിടത്തിന്‍റെ പല ഭാഗങ്ങളും തകർന്നനിലയിലാണ്

ആയിരക്കണക്കിന് വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ കെട്ടിടം തകർന്നാൽ വലിയ ദുരന്തമാണുണ്ടാവുകകെട്ടിടത്തിന് മുന്നിൽ വൈദ്യുതിപോസ്റ്റുള്ളതിനാൽ ദുരന്തമുണ്ടായാൽ ആഘാതം ഇരട്ടിയാകുംകെട്ടിടത്തിന് പിന്നിൽആൾതാമസമുള്ള വീടുമുണ്ട്കെട്ടിടത്തിന്‍റെ അപകടാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻകഴിയാത്ത സ്ഥിതിയിലാണ് കുടുംബംതകർച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്വർഷങ്ങൾക്കുമുമ്പുതന്നെ വീട്ടുകാർ നഗരസഭാധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും കെട്ടിടംപൊളിച്ചെന്നാണ് ഉടമകൾ മറുപടി നൽകിയത്

കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഓരോന്നും വീടിന് പിൻവശത്തേക്ക് വീഴുന്നെന്നാണ് വീട്ടുകാർപറയുന്നത്പലതവണ കെട്ടിട ഉടമകളോട് നേരിട്ട് പരാതിപ്പെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻനടപടിയായിട്ടില്ലഅപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ജില്ല കലക്ടർക്കും പരാതിനൽകിയിരുന്നുവിഷയത്തിൽ ജില്ല ഭരണകൂടം ഇടപെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായിട്ടില്ല.