കൂറ്റനാട് : ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവരുടെ വാഹനം കൂറ്റനാട് അപകടത്തിൽപെട്ടതിനെത്തുടര്ന്ന് രണ്ടുപേർക്ക് പരിക്കേറ്റു കൂറ്റനാട് ബസ് സ്റ്റാൻഡിനുസമീപമാണ് വഴിതെറ്റിവന്നകാർ രണ്ട് ബൈക്കുകളിടിച്ചുതകർത്തത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടംസംഭവിച്ചത്. അപകടത്തിൽ ബുള്ളറ്റിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി അബ്ദുൾ ലത്തീഫിനെ (30) ഗുരുതരപരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽപ്പാദം അറ്റുപോയഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലപ്പുറംസ്വദേശികളെ കൊച്ചിഎയർപ്പോർട്ടിൽ ഇറക്കിയശേഷം ഗൂഗിൾമാപ്പ് നോക്കി തിരിച്ച് മലപ്പുറത്തേക്കുപോയ കാർപെരുമ്പിലാവിൽനിന്ന് റൂട്ട് മാറി ചാലിശ്ശേരി-കൂറ്റനാട് പാതയിലെത്തി. കൂറ്റനാട് ബസ്‌സ്റ്റാൻഡ്കഴിഞ്ഞപ്പോൾ വഴി തെറ്റിയതായി സംശയംതോന്നിയ ഡ്രൈവർ മറ്റ് വാഹനയാത്രക്കാരോട്വഴിചോദിച്ചറിഞ്ഞ് യാത്ര തുടർന്നു. എന്നാൽ, കൂറ്റനാട് ബസ് സ്റ്റാൻഡിന് മുൻവശത്ത് എത്തിയപ്പോൾഗൂഗിൾ മാപ്പിൽ സ്റ്റാൻഡിനടുത്തുള്ള ചെറിയവഴിയിലേക്ക് തിരിയാൻ നിർദേശം ലഭിച്ചു. വാഹനംപെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതും എതിരെവന്ന ബുള്ളറ്റിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെത്രെ. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി വൈശാഖിനെ (24) കൂറ്റനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കാര്യമായ പരിക്കില്ല. ടാക്‌സിയിലുണ്ടായിരുന്നകോഴിക്കോട് നല്ലളം സ്വദേശിയായ ഡ്രൈവർ നൗഫലും മറ്റുരണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറും ബുള്ളറ്റും ഭാഗികമായി തകർന്നു. എ.എസ്.ഐ. ജോൺസന്റെ നേതൃത്വത്തിൽചാലിശ്ശേരിപോലീസ് സ്ഥലത്തെത്തി. പട്ടാമ്പി-കൂറ്റനാട് പാതയിലുണ്ടായ ഗതാഗത തടസ്സംമുക്കാൽമണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു.
ഇലപ്പെരുമ പകര്‍ന്ന് ജി.എച്ച്.എസ് നാഗലശ്ശേരി .
നിത്യജീവിതത്തില്‍ സസ്യങ്ങള്‍ക്കും ഇലകള്‍ക്കുമുള്ള പ്രാധാന്യം വിളിച്ചറിയിച്ച് ജി.എച്ച്.എസ്. നാഗലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ഇലപ്പെരുമ പ്രദര്‍ശനം സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്ടാംഗം ആയുര്‍വേദകോളേജിലെ ഡോക്ടര്‍ പാര്‍വതി മുഖ്യപ്രഭാഷണം നടത്തി. ചുറ്റുപാടുമുള്ള ചെടികളേയുംഇലകളേയും പരിചയപ്പെടുത്തുന്നതോടൊപ്പം ഇവയ്ക്ക് ആഹാരത്തിലും ഔഷധത്തിലുമുള്ളപ്രാധാന്യം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇലകള്‍ ഉപയോഗിച്ച് കൗതുക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അലങ്കാരങ്ങള്‍, ഇലച്ചിത്രങ്ങള്‍, ഔഷധഗുണങ്ങളെ കുറിച്ചുള്ള ചാര്‍ട്ടുകള്‍ തുടങ്ങിയവ കുട്ടികള്‍ നിര്‍മ്മിച്ചു. അഞ്ഞൂറില്‍പരംഇലവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന സര്‍ഗവേളയില്‍കുട്ടികള്‍ക്കായി രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.
എടപ്പാൾ ജംഗ്ഷനിൽ റൗണ്ട് എബൗട്ട് നിർമ്മാണം ആരംഭിച്ചു
എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി മേൽപ്പാലത്തിന് താഴെ റൗണ്ട്എബൗട്ട് നിർമ്മാണം ആരംഭിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് റൗണ്ട് എബൗട്ട് നിർമ്മിക്കുന്നത് മേൽപാലത്തിന് താഴെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പോകുന്നത് അപകട സാധ്യതകൂടുതലാണ്.ഇത് ഒഴിവാക്കുന്നതിനാണ് റൗണ്ട് എബൗട്ട് നിർമ്മിച്ച് ഗതാഗതം നിയന്ത്രിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ മേൽപാലത്തിന് താഴെയുള്ള ഗതാഗത കുരുക്കിന്പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രതിഭകളെ ആദരിക്കലും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇരിബിളിയം - മേച്ചേരിപ്പറമ്പ് തഅലീഫ് കോഴ്സ് ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും സയ്യിദ്അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മുനീർ ഹുദവി വിളയിൽ, ഹാഫിള് ആസിംവെളിമണ്ണ, സുഹൈബ് വാഫി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻഡറിസ്കൂളിലെ എൻഎസ്എസ് യൂണിറ്റ് യുദ്ധവിരുദ്ധ സംഗമം നടത്തി.
പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി യുദ്ധവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച്സമാധാനത്തിന്റെ പ്രതീകങ്ങളായ പ്രാവുകളെ പറത്തുകയും ഉണ്ടായി. വൈസ് പ്രിൻസിപ്പൽ ശ്രീമതിസി ആർ ശ്രീജ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫ്രോയിഡ് ഫ്രാൻസിസ് പി , എൻസിസിഓഫീസർ ശ്രീ ശിഹാബുദ്ദീൻ പി , എസ് പി സി ഇൻ ചാർജ് ശ്രീ. കെ ടി സജിത് , പിടിഎ മെമ്പർ ശ്രീനാലകത്ത് കരിം എന്നിവർ സംസാരിച്ചു. സമാധാന റാലി പിടിഎ പ്രസിഡൻറ് ശ്രീ നസീർ തിരൂർക്കാട് ഫ്ലാഗ് ഓഫ് ചെയ്തു റാലിയിൽഎൻഎസ്എസ്, എസ് പി സി , എൻസിസി വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.
പൊന്നാനിയിലൊരുങ്ങി; പതിനാറായിരത്തോളം ദേശീയപതാകകൾ.
പൊന്നാനി : ദേശീയപതാക നിർമാണത്തിൽ സജീവമായിരിക്കുകയാണ് താലൂക്കിലെ ഏതാനുംകുടുംബശ്രീ യൂണിറ്റുകൾ. പതിനാറായിരത്തിലധികം പതാകകൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളിലായി അഞ്ചോളം യൂണിറ്റുകളിലായാണ് ഹർ ഘർ തിരംഗകാമ്പയിനിന്റെ ഭാഗമായുള്ള പതാകനിർമാണം പുരോഗമിക്കുന്നത്. മാറഞ്ചേരിയിലെ സംസ്കൃതി ഓർഗാനിക് പാക്സ്, പാലപ്പെട്ടിയിലെ സ്റ്റിച്ചിങ് സ്റ്റെൽ, പൊന്നാനിയിലെനിള ഗാർമെന്റ്‌സ്, ലാവന്റെർ, എക്കോ ഗ്രീൻ തുടങ്ങി യൂണിറ്റുകളിലായി 27 പേരടങ്ങുന്ന സംഘമാണ്പതാകനിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഈമാസം ഒന്നിനാണ് പതാകനിർമാണം ആരംഭിച്ചത്. പ്രതിദിനം ആയിരത്തോളം പതാകകളാണ്വിവിധ യൂണിറ്റുകളിലായി നിർമിക്കുന്നതെന്ന് ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.എസ്. വിദ്യ, വിൻസി എന്നിവർ പറഞ്ഞു. കോട്ടൺ, പോളി കോട്ടൺ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകൾ നിർമിക്കുന്നത്. തിരുപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന തുണി വിവിധഅളവുകളിൽ തയ്‌ച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീയൂണിറ്റുകൾ ചെയ്യുന്നത്. പതാകയൊന്നിന് 28 രൂപയാണ് വില. സ്കൂളുകൾ, പഞ്ചായത്ത്, സർക്കാർ-അർധസർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച ഓർഡർ അനുസരിച്ചാണ് പതാകകൾ കൈമാറുക. ബുധനാഴ്ചയോടെ പതാകകളെല്ലാം വിതരണത്തിന് തയ്യാറാകും.
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*
കാടാമ്പുഴ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനു ബന്ധിച്ച് രക്തദാന ക്യാമ്പ് ഒരുക്കി ബ്ലഡ്‌ഡോണേഴ്‌സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും മാറാക്കര യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും തിരൂർഗവ:ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ടു സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സന്നദ്ധരക്തദാനാ ക്യാമ്പിൽ 44 പേർ രെജിസ്റ്റർ ചെയുകയും 22 പേർ രക്തദാനം ചെയ്‌തു. ക്യാമ്പ് യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയിതു.ജില്ലാമണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി ക്യാമ്പിൽ BDK കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ,അലവി വൈരങ്കോട്, റുക്‌സാൻവാക്കാട്,അഫ്സൽ തലപ്പാറ, നൗഫൽ AC നിരപ്പ് എന്നിവർ ക്യാമ്പ് കോഡിനേറ്റ് ചെയ്തു. ക്യാമ്പിൽപങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂർതാലൂക്ക് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി.
കാലടി: ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രി കാല രക്ത പരിശോധന ക്യാമ്പ് നടത്തി. ആരോഗ്യ വകുപ്പിലെ ജില്ലാ മൊബൈൽ ഇമിഗ്രേൻ്റ് സ്ക്ലിനിംഗ് ടീമിൻ്റെ നേതൃത്വത്തിൽനരിപറമ്പ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ രാത്രി കാല രക്തപരിശോധന ക്യാമ്പ് നടത്തി. ഡോ.അക്ഷയ് കൃഷണൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്, സി.കെ ഷംസീർ, പി.പി റാഷിദ്, കെ.സി മണിലാൽ, സതീഷ് അയ്യാപ്പിൽ, ഇബ്രാഹിം എന്നിവർനേതൃത്വം നൽകി.
വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായപരിപടികൾ സംഘടിപ്പിച്ചു.
ചങ്ങരംകുളം: വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവിപുലമായ പരിപടികൾ സംഘടിപ്പിച്ചു. ആദ്യകാല വ്യാപാരികളെ ആദരിക്കുകയും, പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്തു. ചങ്ങരംകുളത്തെ ദീർഘകാല ക്ലീനിംഗ് തൊഴിലാളിയായ സഹോദരിയെ ആദരിക്കുകയും, സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി മധുര പലഹാര വിതരണവുംനടത്തി. യൂണിറ്റ് പ്രസിഡന്റ് പി.പി ഖാലിദ് പതാക ഉയർത്തി. ചടങ്ങിൽ ഒ.മൊയ്തുണ്ണി, ഉമ്മർകുളങ്ങര, ടി.കൃഷ്ണൻ നായർ, ഉസ്മാൻ പന്താവൂർ, കെ.വി ഇബ്രാഹിം കുട്ടി, അബൂബക്കർ ഹാജിമംഗളോദയം, രാധാകൃഷ്ണൻ ഗീതാ ഹോട്ടൽ, മമ്മി കരിം സ്റ്റോർ, വർദപ്പൻ തുടങ്ങിയ പഴയ കാലവ്യാപാരികളും സംസാരിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ ഇൻസ്റ്റാഗ്രാമിലൂടെ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരിഎക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്തപെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു യൂട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യംപുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെപ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ്അറിയുന്നത്. ‘ *പൈസയൊണ്ട്!,സാധനം കിട്ടുന്നില്ല,അതാണ് പ്രശ്നം'; പ്ലസ്ടുകാരിയുടെ കഞ്ചാവ് ചര്‍ച്ചവ്ലോഗറുമായി* പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി വ്ലോഗറുമായിനടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നിരുന്നു സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറുമായുള്ള വിദ്യാര്‍ഥിനിയുടെ'കഞ്ചാവ് ചര്‍ച്ച'യെക്കുറിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന്കരുതപ്പെടുന്ന തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി വ്ലോഗറുമായിനടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നിരുന്നു. വീഡിയോ ഞെട്ടിക്കുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണംനടക്കുകയാണെന്നും തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ അറിയിച്ചു. ‘പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല, അതാണ് പ്രശ്നം.. ഇവിടെയൊക്കെ നാടനാണ്.. എന്ന്വ്ലോഗറോട് പരിഭവം പറയുന്ന പെണ്‍കുട്ടിയോട് കഞ്ചാവ് ലഭിക്കാന്‍ ‘‘ഫോർട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കിൽ കോതമംഗലം വരെ പോകൂ’ എന്നാണ് വ്ലോഗര്‍ മറുപടി നല്‍കുന്നത്. ആൺകുട്ടിയോടോ പെൺകുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗർ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ അവർ ഗ്രൂപ്പ് ചാറ്റിൽനിന്ന്ഇറങ്ങിപ്പോകുന്നുണ്ട്.തൃശൂരാണ് സ്ഥലമെന്നും പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്ലോഗർക്കുംഅതിശയം തോന്നി. എന്തൊക്കെയാണ് പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ‘‘24X7 പൊകയടി’’ എന്ന് വ്ലോഗർ മറുപടി നല്‍കി. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ‘‘പ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..’’ – എന്നുപെൺകുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ കഞ്ചാവ് വിശേഷം കേട്ട് ആദ്യം വ്ലോഗർ ഗോ ഗ്രീൻ എന്ന് പറഞ്ഞ്പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിവരം അമ്മയ്ക്കറിയാമെന്നും വഴക്കുപറയുമ്പോൾ മൈന്‍ഡ് ചെയ്യാറില്ലെന്നും പെൺകുട്ടി പറയുന്നു. .. ഇത്.. ‘‘പച്ചക്കറിയാണ്..വെജിറ്റബിളാണ്’’ എന്ന് പറഞ്ഞ് കഞ്ചാവ് വലിയെ വ്ലോഗര്‍ ന്യായീകരിക്കുന്നു . കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശവും പെണ്‍കുട്ടിക്ക് വ്ലോഗര്‍ നൽകുന്നുണ്ട്. ‘നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..’ എന്നു പെൺകുട്ടി പറയുമ്പോൾ ‘‘നാട്ടിൽ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.’’ എന്ന് വ്ലോഗർ മറുപടി നല്‍കി. ‘വീട്ടിൽനിന്ന്ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വിൽക്കാൻ പോയപ്പോൾ പിടിയിലായി കുറച്ചുകാലം ജയിലിൽകിടന്നെന്നും പപ്പ ഇറക്കിയെന്നും പെൺകുട്ടി പറയുന്നു. പപ്പ ആർമിയിലാണ്. ഇപ്പോൾ വീട്ടിലാരുംതന്നോടു മിണ്ടുന്നില്ലെന്നും അവർ പോയി പണി നോക്കട്ടെയെന്നും പെൺകുട്ടി പറയുന്നു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങളെ കുറിച്ചുള്ള അന്വേഷണം പോലീസ് ശക്തമാക്കുകയാണ്, സംഭാഷണത്തിലുള്ള വ്ലോഗറെയും പെണ്‍കുട്ടിയെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

