കെ സി ഇ എഫ് പൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു

എടപ്പാൾ: സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിന് കളക്ഷൻ ഏജന്റുമാർക്ക്  നൽകേണ്ടകുടിശ്ശിക ഇൻസെന്റിവ്‌ ഒരു വർഷമായി നൽകുന്നില്ലെന്നും 50 രൂപ 30 രൂപയാക്കി മുൻകാലപ്രാബല്യത്തിൽ കുറച്ചെന്നും ആരോപിച്ച് കെ സി ഇ എഫ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരംപൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു.   താലൂക്കിലെ 4 കേന്ദ്രങ്ങളിൽ നടന്ന പരിപാടിക്ക് മാറഞ്ചേരിയിൽ നൂറുദ്ധീൻ പി, സോമവർമ, ബജിത്ത്എന്നിവരും എടപ്പാളിൽ കെ.സുരേന്ദ്രനാഥ്, ടി.വി ഷബീർ എന്നിവരും ചങ്ങരംകുളത്ത് സവിത പി, ഫൈസൽ സ്നേഹനഗർ, ദിനേശൻ എന്നിവരും വട്ടംകുളത്ത് സുനിൽ എ.വി, ശശീന്ദ്രൻ പി.വി, രഞ്ജുഷ, ജാസിയ ടി.പി, വിജയനന്ദ് എന്നിവരും നേതൃത്വം നൽകി. 

ലഹരിക്കെതിരെ ബോധവൽക്കരണം ആദ്യം തുടങ്ങേണ്ടത് സ്വന്തം വീടുകളിൽ നിന്ന് തുടങ്ങണം; എഖാലിദ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്.

ചങ്ങരംകുളം: പന്താവൂർ, കക്കിടിക്കൽ, കാളാച്ചാൽ എന്നീ അംഗൻവാടികളുടേയും, ചങ്ങരംകുളംജനമൈത്രി പോലീസിൻ്റേയും സഹകരണത്തോടെ പന്താവൂർ ഹയാത്തുൽ മദ്രസാഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നടത്തിയ ലഹരിബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചങ്ങരംകുളം സബ്ഇൻസ്പെക്ടർ ഓഫ് പോലീസ് എ.ഖാലിദ്.  സ്വന്തം വീടുകളിലെ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ ആദ്യ ചലനം വീടുകളിൽ നിന്ന്തുടങ്ങുകയും പിന്നീട് സമൂഹത്തിൽ നടക്കുന്ന ലഹരിക്കെതിരെ ശബ്ദമുയർത്തണമെന്നും എ.ഖാലിദ്ബോധവൽക്കരണ ക്ലാസിൽ ഉദ്ബോധിപ്പിച്ചു. മൂന്ന് അംഗൻവാടികളുടെ കീഴിലെ പ്രദേശങ്ങളിലെകുട്ടികളും രക്ഷിതാക്കളുമാണ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തത്. ചടങ്ങിൽ പന്താവൂർഅംഗൻവാടി അധ്യാപിക സത്യ .വി . അദ്ധ്യക്ഷത വഹിച്ചു. കാളാച്ചാൽ  അംഗൻവാടി അദ്ധ്യാപികരജിമോൾ ഇ പി. നന്ദി രേഖപ്പെടുത്തി. കക്കിടിക്കൽ അംഗൻവാടി  അദ്ധ്യാപിക. പ്രീത വി.പി, എ.എൽ.എം.എസ്.സി മെമ്പർ  കണ്ണൻ പന്താവൂർ, മുഹമ്മദലി ബാഖവി അത്തിപ്പറ്റ എന്നിവർപ്രസംഗിച്ചു.

പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.

ചങ്ങരംകുളം: 103-മത്തെ വയസ്സിലേക്ക് പ്രവേശിക്കുന്ന പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെജന്മദിനാഘോഷം സംഘടിപ്പിച്ചു.ചിത്രായനം എന്ന പേരിൽ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട്ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി.  പൊൻമുട്ടയിടുന്ന താറാവിനെ ജനങ്ങൾക്ക് വേണ്ടി വെറുതെ കൊടുത്ത ഒരു പുണ്യാത്മാവാണ് ശ്രീചിത്രൻ നമ്പൂതിരിപ്പാടെന്ന് ലീലാകൃഷ്ണൻ കുട്ടികളെ ഓർമപ്പെടുത്തി. പിടിഎ പ്രസിഡണ്ട് മുഹമ്മദ്ജലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മണികണ്ഠൻ സ്വാഗതം പറഞ്ഞു. ശിവശങ്കരൻമാസ്റ്റർ, മംഗലത്തേരി നാരായണൻ നമ്പൂതിരി, എസ് എം സി ചെയർമാൻ റഷീദ് മുതുകാട്, എം പി ടി എ പ്രസിഡന്റ് ജസീല, പ്രധാനാധ്യാപകൻ കെ.ആർ രവീന്ദ്രൻ എന്നിവർ ആശംസകൾനേർന്ന് സംസാരിച്ചു. 

കോക്കൂർ എ എച്ച്‌ എം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംരക്ഷണ സമിതി രൂപീകരിച്ചു.

ചങ്ങരംകുളം: കോക്കൂർ എ എച്ച്‌ എം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംരക്ഷണ സമിതിരൂപീകരിച്ചു. ഭാരവാഹികളായി അഷ്‌റഫ്‌ കോക്കൂർ (ചെയർമാൻ), എൻ വി ഉണ്ണി ഒതളൂർ, അരുൺലാൽ കോക്കൂർ (വൈസ്‌ ചെയർമാൻമാർ), കെ.വി ഹംസ(കൺവീനർ), കെ.പി സുകുമാരൻ, സി.എം ഹഫീസ്‌ (ജോയിന്റ്‌ കൺവീനർമാർ) എന്നിവർ ഉൾപ്പടെ 29 അംഗ ഭാരവാഹികളെതിരഞ്ഞെടുത്തു. സ്കൂളിൽ സ്റ്റേഡിയം, ഗെയിംസ്‌ & കൾച്ചറൽ വില്ലേജ്‌ എന്നിവ കൊണ്ടു വരാൻവേണ്ട ശ്രമങ്ങൾ നടത്താൻ തീരുമാനിച്ചു. അഷ്‌റഫ്‌ കോക്കൂർ അദ്ധ്യക്ഷത വഹിച്ചു. മൈമൂന ഫാറൂഖ്‌, ഷഹന നാസർ, എൻ.വി ഉണ്ണി, മുജീബ്‌ കോക്കൂർ, പി.പി സക്കീർ, കെ.വി ഹസൻ മാസ്റ്റർ, പി.എംനൂറുദ്ധീൻ, ഡോ സലീം എം.കെ, സി.ഐ നജീർ അഹ്മദ്‌, അബ്ദുല്ല കിഴിക്കര, ത്രതീഷ്‌ മട്ത്തുംപുറം, റഷീദ്‌ കെ.വി, നൗഷിദ, ഷബീർ മാങ്കുളം, സി.കെ സൂര്യൻ, അരുൺ ലാൽ, സി.എം ഹഫീസ്‌എന്നിവർ പ്രസംഗിച്ചു. 

ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

മാറഞ്ചേരി : അന്തരിച്ച നാടിന്റെ കലാകാരൻ ഷാനവാസ് നരണിപ്പുഴ അനുസ്മരണാർത്ഥം 2023 ജനുവരി 7,8 തിയ്യതികളിൽ കോതമുക്കിൽ വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്. കേരള ചലച്ചിത്രഅക്കാദമിയും ലൈസർ കലാസാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്നചലച്ചിത്രമേള ശനിയാഴ്ച വൈകിട്ട് 4മണിക്ക് ആരംഭിക്കും ഞായറാഴ്ച രാത്രി അനുസ്മരണസമ്മേളനത്തോടെ സമാപിക്കും. കൂടുതൽ വിപുലമായ രീതിയിൽ വരും വർഷങ്ങളിൽ നടത്താനുള്ള ആഗ്രഹത്തോടെ പുതിയൊരുതുടക്കത്തിലേക്ക്  ചുവട് വെക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയാളം ദേശീയ - അന്തർദേശീയ സിനിമകൾ കാണാനും ആസ്വദിക്കാനും ചലച്ചിത്രമേളയിൽഅവസരമൊരുക്കിയിട്ടുണ്ട്. സിപിഐ(എം) ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.പി.കെ.ഖലീമുദ്ധീൻ, സിനിമാ നിരൂപകൻവി.മോഹനകൃഷ്ണൻ, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്യാംപ്രസാദ്, പൊന്നാനി എം.ഇ.എസ് കോളേജ് അസി.പ്രൊഫ. റിയാസ് പഴഞ്ഞി, സിനിമാ സംവിധായകൻഷാനവാസ്.കെ.ബാവക്കുട്ടി, നിരൂപകൻ സഫറാസ് അലി എന്നിവർ  വിവിധ സെഷനുകളിലായിപങ്കെടുക്കും.മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി പിഅഭിലാഷ്, ജിഷ്ണു, രോഹിത്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. 

സമഗ്ര കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ, ധൃത ഗതിയിൽ നടത്തുന്നതിന്നായി പ്രചാരണപരിപാടികൾ ആരംഭിച്ചു

എടപ്പാൾ: 2024 മാർച്ച്‌ മാസത്തോടെ എല്ലാ കുടുംബങ്ങളിലും, അംഗനവാടികൾ, സ്കൂളുകൾതുടങ്ങിയ പൊതു ഇടങ്ങളിലും ശുദ്ധ ജലം പൈപ്പിലൂടെ എത്തിക്കുന്ന ബ്രഹത്തായ പദ്ധതിക്കുജലസാക്ഷരത ഉറപ്പ് വരുത്തുന്നതിന്നു വേണ്ടി KARD (കേരള അസോസിയേഷൻ ഫോർ റൂറൽഡെവ്ലോപ്മെന്റ് )സഹകരണത്തോടെ വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ പേരിൽ 500കലണ്ടർവിതരണം നടത്തി, സ്കൂളുകളിലും അംഗന വാടികളിലും അതിന്റെ നടന്നു വരുന്നു, പൈപ്പുകൾനിക്ഷേപിച്ച എല്ലാ വാർഡുകളിലും കോൺഗ്രീറ്റ് വർക്കുകൾ പൂർത്തിയായി വരുന്നു. ഗ്രാമപഞ്ചായത്തിലെ വാർഡുകളിലെ ഗ്രാമസഭകൾക്ക് ജനുവരി 7ആം തിയതി മുതൽ തുടക്കംകുറിക്കുകായാണ്. ഗ്രാമസഭകളിൽ പദ്ധതിയുടെ  വിവരങ്ങളുടെ ലഗുലേഖ വിതരണവും,ക്ലാസ്സുകളുംഉണ്ടായിരിക്കും. മെമ്പറാൻമാർക്കു പുതിയ പദ്ധതിയുടെ വിശദീകരണം നൽകുന്നതിന്നു വേണ്ടി KILA യുടെ ജില്ലാ ഫെസിലിറ്ററ്റർ A ശ്രീധരൻ ക്ലാസ്സെടുത്തു.   ഒ.എൽ.ഒ.ഐ കോർഡിനേറ്റർ വിവേക്, ഗിരീഷ് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ്‌ദീപമണികണ്ഠൻ അധ്യക്ഷത വഹിച്ചു, എം.എ നജീബ് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), പുരുഷോത്തമൻ (മെമ്പർ ), റാബിയ്യ(മെമ്പർ ), അക്‌ബർ പനച്ചിക്കൽ (മെമ്പർ ),  പി. സുധാകരൻ (മെമ്പർ ), ഉണ്ണികൃഷ്ണൻ പിവി(മെമ്പർ ), അനിത വിപി (മെമ്പർ )പദ്മ AN (മെമ്പർ ) ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് പി.എസ്നന്ദി പ്രകാശിപ്പിച്ചു. 

ആരോഗ്യ പുതുവത്സര കാര്‍ഡ് പുറത്തിറക്കി

എടപ്പാൾ: മീസിൽസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ പ്രതിരോധ കുത്തിവെപ്പ്ബോധവത്കരണത്തിനായി ആരോഗ്യ പുതുവത്സര കാര്‍ഡ് പുറത്തിറക്കി. കാലടി ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി ഉദ്‌ഘാടനം ചെയതു. ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍എന്‍. കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. പി മൊയ്തീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. ആന്‍ഡ്രൂസ്, കെ. സി മണിലാൽ, സപ്ന സാഗര്‍, സതീഷ് അയ്യാപ്പില്‍, കെ. എ കവിത, സി. പി താര, സി. ബീന, എം. ടി സൗദാമിനി, സുജി അജ്മല്‍, അനീഷ ആന്റണി , എന്നിവർ പ്രസംഗിച്ചു. മള്‍ട്ടി കളറില്‍ തയാറാക്കിയിട്ടുള്ള കാര്‍ഡില്‍ ഒരു വശത്ത് പുതുവത്സരആശംസകളും മറുവശത്ത്‌ പുതുക്കിയ രോഗ പ്രതിരോധ കുത്തിവെപ്പ് പട്ടികയുമാണ്‌ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കാര്‍ഡുകള്‍ ആശാപ്രവര്‍ത്തകര്‍ മുഖേന വിതരണം ചെയ്യും.

കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ സൗജന്യ ചുക്ക് കാപ്പി

കോഴിക്കോട് : കോഴിക്കോട് കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെവക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം. ക്രമസമാധാനപരിപാലനം മാത്രമല്ല, തിരക്കേറിയ കലോത്സവ വേദികളിൽ കേരളത്തിന്റെ പരമ്പരാഗത‘ചുക്കുക്കാപ്പി’ വിളമ്പുന്നതും പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും, പൊലീസ്ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കാപ്പി കുറഞ്ഞത്4,500 ഗ്ലാസ് എങ്കിലും വിളമ്പുന്നു. ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാഷ്വൽ കോഫിയല്ല. 15 ഓർഗാനിക് ചേരുവകൾ ഉപയോഗിച്ചാണ്ഞങ്ങൾ ഇത് തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശർക്കരയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നതെന്ന്കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ വി.പി.പവിത്രൻ പറഞ്ഞു. ഇതിനുള്ള ചെലവ്കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുംതുല്യമായി പങ്കിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പെഷ്യൽ കോഫി തയ്യാറാക്കുന്നതിനായിസജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ പ്രതിദിനം 15 പൊലീസുകാരെങ്കിലും ജോലി ചെയ്യുന്നുണ്ട്. അവധിയെടുക്കുന്ന ഉദ്യോഗസ്ഥർ സന്നദ്ധ സേവനമായാണ് സംഘത്തോടൊപ്പം ചേരുന്നത്. 

ബിജെപി മണ്ഡലം കമ്മറ്റി യോഗം ചേർന്നു.

കുമരനെല്ലൂർ : കുമരനെല്ലൂരിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണത്തിലെ അപാകത ചൂണ്ടികാട്ടിബിജെപി നൽകിയ പരാതിയിൽ പഞ്ചായത്ത്‌ സെക്രട്ടറി നടപടി എടുക്കാൻ തയ്യാറാകാതിരിക്കുന്നത്സി പി എമ്മിന്റെ ഭീഷണി ഭയന്നിട്ടാണെന്ന് ബിജെപി ആരോപിച്ചു.ഇതിനെതിരെ പഞ്ചായത്ത്‌ ഓഫീസ്മാർച്ച്‌ അടക്കമുള്ള സമരപരിപാടികൾക്ക് ബിജെപി നേതൃത്വം നൽകും. തൃത്താല മണ്ഡലം യൂത്ത് ലീഗ് നേതാവ് സമദിനെതിരെ പോക്സോ  കേസ് ചുമത്തിയിട്ടും പാർട്ടിചുമതലകളിൽ നിന്നുപോലും മാറ്റാൻ തയ്യാറാകാത്ത ലീഗ് നേതൃത്വം എന്ത് സന്ദേശമാണ്സമൂഹത്തിന് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ജനുവരി 12 മുതൽ 31 വരെ കേന്ദ്ര പദ്ധതികളുടെ ഉപഭോക്താക്കളെ ഗൃഹസമ്പർക്കത്തിലൂടെ നേരിട്ട്കാണാനും, മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പദയാത്ര നടത്താനും യോഗം തീരുമാനിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപിപാലക്കാട്‌ ജില്ല സെൽ കൺവീനർ സതീഷ് ഷൊർണൂർ ഉദ്ഘാടനം ചെയ്തു. കെ നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, മണികണ്ഠൻ വാഴയിൽ, സരോജിനി ടീച്ചർ തുടങ്ങിയവർപങ്കെടുത്ത് സംസാരിച്ചു. 

ദേശീയ റഗ്ബി താരം ആസിഫ് അഹമ്മദിനെ ജവഹർ മാവൂർ അനുമോദിച്ചു

മാവൂർ.ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി  പങ്കെടുത്തജവഹർ ഡേ ബോർഡിംഗ് സ്കൂൾ ടീമംഗവും ,ക്രസൻ്റ് സ്കൂൾ വിദ്യാർത്ഥിയുമായ ആസിഫ്അഹമ്മദിനെ ജവഹർ മാവൂർ ടൂർണ്ണമെൻ്റ് കമ്മിറ്റി അനുമോദിച്ചു. ക്ലബ്ബ് മുഖ്യ രക്ഷാധികാരികെ.ടി.അഹമ്മദ് കുട്ടി, ക്ലബ്ബ് പ്രസിഡണ്ട് പി എം ഹമീദ് (ഇമ്പി) റിയാദ് കോഡിനേറ്റർ ടി.എംഷാജഹാൻ, കെ.കെ.ടി ബാബു, പരപ്പൻ ബഷീർ എന്നിവർ പങ്കെടുത്തു.