നാസ‘യുടെ കലണ്ടറിൽ പഴനിയിലെ ആറാംക്ലാസുകാരി വരച്ച ചിത്രം

പഴനി: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ്ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) സംഘടിപ്പിച്ച ചിൽഡ്രൻസ് ആർട്ട് വർക്ക് കലണ്ടർമത്സരത്തിൽ രണ്ടാംസ്ഥാനം പഴനിയിലെ വിദ്യാർഥിനിക്ക്. 10 മുതൽ 12 വയസ്സുവരെയുള്ളകുട്ടികളുടെ മത്സരത്തിൽ പഴനി പുഷ്പത്തൂർ ശ്രീവിദ്യാമന്ദിർ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിഎ. തിത്വികയാണ് (11) രണ്ടാംസ്ഥാനം നേടിയത്. തിത്വികയുടെ ചിത്രം 'നാസ'യുടെ കലണ്ടറിൽഇടംപിടിച്ചിട്ടുണ്ട്. 2023 മാർച്ചിലെ പേജിലാണ് ഈ ചിത്രമുള്ളത്. 'ഞാൻ ബഹിരാകാശയാത്രികയായാൽ' എന്നവിഷയത്തിലായിരുന്നു ചിത്രരചനാ മത്സരം. ഇതിൽ പങ്കെടുക്കാനായി ഇന്ത്യയിൽനിന്ന് 23,000 അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽനിന്ന് ഒമ്പതുപേരെയാണ് തിരഞ്ഞെടുത്തത്. 

13 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട്സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ. ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടംവയൽ എ.എം. ഹൗസിൽസജാസ് (35) ആണ് പിടിയിലായത്. പൊന്ന്യാകുർശി ബൈപ്പാസിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇൻസ്‌പെക്ടർ സി. അലവിയുടെനേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. എസ്.ഐ. എ.എം. യാസിർ, എ.എസ്.ഐ.മാരായബൈജു, അനിത, എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ.മാരായ സൽമാൻ, കെ.എസ്. ശാലു എന്നിവരുംപോലീസ് സംഘത്തിലുണ്ടായിരുന്നു.

പാന ആശാൻ ആലംകോട് ഗംഗാധരൻ നായർ ശ്രീകൃഷ്ണ സേവ സംഘ് പുരസ്‌കാരം ഏറ്റുവാങ്ങി

ചങ്ങരംകുളം: ശ്രീകൃഷ്ണ സേവ സംഘ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒൻപതാമത് പുരസ്കാരം ആലംകോട്ഗംഗാധരൻ ആശാൻ ഏറ്റുവാങ്ങി. ആലംകോട് ആര്യങ്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽപ്രശസ്ത സാഹ്യത്തകാരൻ ആലംകോട് ലീലാകൃഷ്ണൻ പുരസ്‌കാരം കൈമാറി. ചെണ്ടയിലുംഅയ്യപ്പൻ വിളക്കിലും പാന - തിരിയുഴിച്ചിൽ ഉൾപ്പെടെ വിവിധ കലകളിൽ അൻപത്വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന  ആലംകോട് ഗംഗാധരനെ പോലെയുള്ള, യാതൊരുഅവകാശങ്ങളും അവകാശപ്പെടാത്ത നന്മ നിറഞ്ഞ കലാകാരന്മാർക്ക് പുരസ്കാരം നൽകുന്നതിലൂടെശ്രീകൃഷ്ണ സേവ സംഘ് എന്ന സംഘടനയുടെ ലക്ഷ്യം സാധൂകരിച്ചു എന്ന് ആലംകോട്ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ടി.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.  സുരേഷ് ആലംകോട്  ടി. കൃഷ്ണൻ നായർ ഉൾപ്പെടെ നിരവധി കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. 

കാലടിത്തറ വടക്കേ മണലിയാർ കാവിൽ പൊങ്കാല ഉത്സവം നടന്നു.

എടപ്പാൾ: കാലടിത്തറ വടക്കേ മണലിയാർ കാവിലെ പൊങ്കാല ഉത്സവം ആഘോഷിച്ചു. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, പി.എം മനോജ് എമ്പ്രാന്തിരിഎന്നിവർ മുഖ്യാതിഥികളായിരുന്നു.  തന്ത്രി കെ.ടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദീപക് നമ്പൂതിരി എന്നിവർ കാർമികത്വംവഹിക്കും. പൊങ്കാലയിടൽ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. 

അബ്ദുൽ റസാക്കിന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്.

എടപ്പാൾ: ചങ്ങരംകുളത്ത് നിന്നും വീണുകിട്ടിയ തുക പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച്  മാതൃകയായിതാനൂർ പനങ്ങാട്ടൂർ അബ്ദുൾ റസാഖ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ പണമടങ്ങിയപേഴ്സുമായി സ്റ്റേഷനിലെത്തിയത്. മാതൃകാ പ്രവർത്തനം നടത്തിയ അബ്ദുൽ റസാക്കിനെചങ്ങരംകുളം പോലീസ് അഭിനന്ദിച്ചു. കൂലിപ്പണിക്കാരനായ ഇയാൾ കാൽനടയായാണ് സ്‌റ്റേഷനിലെത്തിയത്. ചങ്ങരംകുളത്ത് നിന്ന് വീണ് കിട്ടിയ പണത്തിൻ്റെ വിവരം പോലീസ് അറിയിച്ചതോടെ ഉടമസ്റ്റേഷനിലെത്തി തുക കൈപ്പറ്റി. 

കല്ലാനിക്കാവ് ക്ഷേത്രം  കമ്പ്യൂട്ടർവൽക്കരണവും സിസിടിവി ഉദ്ഘാടനവും നടന്നു.

എടാപ്പാൾ: കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെയും ഓഫീസ്കമ്പ്യൂട്ടർവൽക്കരണത്തിന്റെയും ഉദ്ഘാടനം നടന്നു. പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർസിസിടിവിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം ഓഫീസ്  കമ്പ്യൂട്ടർ വൽക്കരിച്ചതിന്റെ ഉദ്ഘാടനംമേൽശാന്തി ജയനാരായണൻ ഇളയത് നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പ്രകാശൻ എം അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി പി.വി മണികണ്ഠൻ, കെ.വി സുന്ദരൻ, പി.ടി അനിൽകുമാർ, പി.പിസുജീഷ് എന്നിവർ സംസാരിച്ചു. 

പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പെരുമ്പടപ്പ് : റൈറ്റ്സ് പാലിയേറ്റീവ് & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരളപൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂർ അമല ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെസഹകരണത്തോടെ “പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പെരുമ്പടപ്പ് കെ എം എം സ്കൂളിൽവെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നേതൃത്വം കൊണ്ടും പങ്കാളിത്തം കൊണ്ടുംശ്രദ്ധേയമായ ക്യാമ്പിൽ 82 പേർ രജിസ്റ്റർ ചെയ്യുകയും 62 പേർ രക്തദാനം നിർവ്വഹിക്കുകയുംചെയ്തു.  അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് സമൂഹത്തിന്നന്മയാർന്ന സന്ദേശം കൈമാറുന്ന ക്യാമ്പിൽ ബിഡികെ പൊന്നാനി താലൂക്ക് സെക്രട്ടറി അലിചേക്കോട് ജോ സെക്രട്ടറി അമീൻ മാറഞ്ചേരി കോഡിനേറ്റർമാരായ ജവാദ് പൊന്നാനി ആരിഫമാറഞ്ചേരി ജസീന ഹസ്ന എന്നിവരും പാലിയേറ്റീവ് വളണ്ടിയർമാരായ റൈറ്റ്സ് പ്രസിഡന്റ്കൈതകാട്ടയിൽ മൊയ്‌ദു, സെക്രട്ടറി ഇബ്രാഹിംകുട്ടി മാസ്റ്റർ, ട്രഷറർ സഗീർമാസ്റ്റർ,ദിനേശ്ചൂൽപ്പുറത്ത്, വി. വി ഷബീർ, ഷഫീക്ക് ചന്ദനത്ത്, ദില്ഷാദ് ചെങ്ങനത്ത്, ഇർഷാദ് കാട്ടിലവളപ്പിൽഎന്നിവർ സംസാരിച്ചു റൈറ്റ്സ് എസ്.ഐ. പി, വനിതവിങ്‌, കെ. എം. എം സ്കൂളിലെ എസ്. പി. സിഎന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി

സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്‌ സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്‌ സംഘടിപ്പിച്ചു. കെ.ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ അധ്യക്ഷത വഹിച്ചു.     വൈസ് പ്രസിഡണ്ട്  ദീപ മണികണ്ഠൻ, എം.എ നജീബ്, മൺസൂർ മരയങ്ങാട്ട്, ശ്രീജ പാറക്കൽ, യു.പിപുരുഷോത്തമൻ, ദിലീപ് എരുവപ്ര, കെ.പി റാബിയ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 

നടീൽ ഉത്സവം നടത്തി

എടപ്പാൾ: കൃഷിയെ മനുഷ്യന്റെ ജീവിതചര്യയുമായി ഒരുമിപ്പിച്ച്  നിർത്തി ഒരു പുതിയസമീപനത്തിനും സംസ്കാരത്തിനും ഉള്ള ആഹ്വാനമായി ആയുർ ഗ്രീൻ ആരംഭിച്ച നെൽകൃഷിപദ്ധതിയുടെ ഈ വർഷത്തെ ഞാറുനടൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തിഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസി, വാർഡ് മെമ്പർ കെ.ജി ബാബു, ഡോ.അബ്ദുൾജബ്ബാർ പി.കെ (ഹെഡ്, കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, തവനൂർ), കാവിൽഗോവിന്ദൻകുട്ടി, ആയുർഗ്രീൻ മെഡിക്കൽ ഡയറക്ടർ ഡോ.ഹബീബുള്ള, പ്രൊജക്ട്സ് ഡയറക്ടർഅബ്ദുൽ ലത്തീഫ്, ഡോ.ഫാത്തിമ, ഡോ.ആൽഫി, ജിയാസ്, ജിനേഷ്, അറബ് പൗരന്മാരായഅബ്ദുൽ അസീസ് അൽഹർബി (സൗദി അറേബ്യ), ഇബ്രാഹിം അൽ അഹമ്മദ് (കുവൈറ്റ്), ഹുസാം അൽ റിയാമി (ഒമാൻ), ദൗദ് അൽ ഷിദി (ഒമാൻ) എന്നിവരും ഞാറുനടൽ ഉത്സവത്തിൽപങ്കാളികളായി. 

ആനക്കര പഞ്ചായത്തിലെ കൃഷിനാശം വരുത്തിയിരുന്ന പതിനെട്ടോളം പന്നികളെ വെടിവെച്ചിട്ടു

ആനക്കര: ആനക്കര പഞ്ചായത്തിലെ കൃഷിനാശം വരുത്തിയിരുന്ന പതിനെട്ടോളം പന്നികളെവെടിവെച്ചിട്ടു.ആനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.സി.രാജു, ഗ്രാമപഞ്ചായത്ത് മെമ്പർ ടി. സാലി, പഞ്ചായത്ത് സ്റ്റാഫ് സബാഹ്, ആനക്കര മേപ്പാടം പാടശേഖര സമിതിപ്രസിഡണ്ട് എം.എസ് കരുണാകരൻ എന്നിവർ നേതൃത്വം നൽകി.നേതൃത്വം നൽകിയവരോടുംഇതിന് മുൻകയ്യെടുത്ത ആനക്കര പഞ്ചായത്ത് ഭരണസമിതി യോടും ഷൂട്ടർമാരോടും പഞ്ചായത്തിലെ  കർഷകരും പന്നികൾ മൂലം ദുരിതമനുഭവിക്കുന്നവരും നന്ദി രേഖപ്പെടുത്തി.