ചാലിശ്ശേരി : ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ചോളം മൊബൈൽഫോണുകൾ മോഷ്ടിച്ച കാര്യത്തിന് ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തുകയും ചെയ്തതിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും പണം അടങ്ങിയപേഴ്സുകളും മോഷണം നടത്തിയിട്ടുള്ള മറ്റു നിരവധി കേസുകളിൽ പ്രതികൂടിയായ ഉദയകുമാർഎന്നയാളെ ചാലിശ്ശേരി പോലീസ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉത്സവപറമ്പിൽവച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെ അതിസാഹസികമായി പിടികൂടി.
മംഗലം ഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകകേസിലും, കവർച്ച കേസിലും ഇയാൾ പ്രതിയാണ്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർസതീഷ്കുമാർ.കെ, എ എസ് ഐ റഷീദലി, എസ് സി പി ഒ അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ്ഓഫീസർ ശ്രീകുമാർ, സി പി ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് നിരവധി ദിവസത്തെനിരീക്ഷണങ്ങൾക്കും, അന്വേഷണങ്ങൾക്കും ശേഷം ഇയാളെ അതിസാഹസികമായി പിടികൂടിയത്.