തവനൂർ: തവനൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം, ഇല കുറ്റിപ്പുറം എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ പരിരക്ഷാ അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. മറവഞ്ചേരി റിഫാപാലസിൽ നടന്ന സ്നേഹതീരം സ്നേഹ സംഗമം ഡോ.കെ.ടി ജലീൽ എം എൽ എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്ശിവദാസ്, നിഷ, വിമൽ, ധനലക്ഷ്മി, സബിൻ ചിറക്കൽ, ഡോ.വിജിത്ത്, ശിവകുമാർ, നജീബ്, ഷംനതുടങ്ങിയവർ സംബന്ധിച്ചു.
