കണ്ണൂര്‍: സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾസ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെവസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മികവിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രിപി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്കുന്നുണ്ടായിരുന്നു.
കൈക്കൂലികേസിൽസസ്പെൻഷനിലായകാസർകോട്ജനറൽആശുപത്രിയിലെഡോ. വെങ്കിടഗിരിക്ക്ഉപാധികളോടെജാമ്യം.
കാസർകോട് : കൈക്കൂലി കേസിൽ സസ്പെൻഷനിലായ കാസർകോട് ജനറൽ ആശുപത്രിയിലെഡോ. വെങ്കിടഗിരിക്ക് ഉപാധികളോടെ ജാമ്യം. അടുത്ത മൂന്ന് മാസത്തേക്ക് കാസർകോട് ജില്ലയിൽപ്രവേശിക്കരുതെന്ന അടക്കമുള്ളവയാണ് ജാമ്യ വ്യവസ്ഥകൾ. മധൂർ പട്ള സ്വദേശിയായ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് കാസർകോട് ജനറൽആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരി വിജിലൻസിന്റെ പിടിയിലായത്. ശസ്ത്രക്രിയ തീയതി മുന്നോട്ടാക്കാനായി 2000 രൂപയാണ് ഇയാൾ ഈ മാസം മൂന്നാം തീയതികൈക്കൂലി വാങ്ങിയത്. കേസിൽ ഡോ. വെങ്കിടഗിരി റിമാന്റിലായി. ഈ മാസം 12 ന് വെങ്കിടഗിരിയെസർക്കാർ സർവീസിൽ നിന്ന് സസ്പെന്റും ചെയ്തു. ജയിലിലായിരുന്ന ഡോക്ടർക്ക് ഉപാധികളോടെയാണ് തലശ്ശേരി പ്രത്യേക കോടതി ജഡ്ജി ടിമധുസൂദനൻ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ അടുത്ത മൂന്ന് മാസത്തേക്ക്കാസർകോട് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻവേണ്ടി മാത്രം കാസർകോട് ജില്ലയില്‍ പ്രവേശിക്കാം. രാജ്യം വിടാൻ പാടില്ല.
എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ
മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽ നിന്നും ചന്ദനം കടത്താൻശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മോഷ്ടാവ് പട്ടാമ്പിആമയൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് പള്ളി വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി സംശയം തോന്നിയതിനെതുടർന്ന് നാട്ടുകാർ മൂന്നാക്കൽ പള്ളിയിലെ വഖഫ് ബോർഡ് അംഗത്തെ വിവരമറിയിക്കുകയും ഇവർനടത്തിയ തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ളതയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവുംകണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും നാട്ടുകാരായ രണ്ടുപേർ പള്ളിപ്പറമ്പിൽ കാവൽ നിൽക്കുകയും ഉണ്ടായി. ഇതിനിടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെമോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തിയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ആയുധവുമായിപള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട്പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കൊണ്ടുപോയി. തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കും.
രായിരനെല്ലൂർ മലകയറ്റം നാളെ
പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദര്‍ശനം ലഭിച്ചുവെന്നഐതിഹ്യത്തിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിന് വിശ്വാസികൾ മലകയറുന്നത്. പട്ടാമ്പിക്കടുത്ത്കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മല. മലയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെ പ്രഭാതം മുതൽ മധ്യാഹ്നം വരെ ഭക്തരും സാഹസികപ്രേമികളൂം മലയിലേക്ക് പ്രയാണം ചെയ്യും. സമുദ്രനിരപ്പിൽനിന്ന് അഞ്ഞൂറ് അടി ഉയരത്തിലുള്ളമലമുകളിൽ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ദുർഗാ ക്ഷേത്രത്തിൽ ദർശനവും നാറാണത്തു ഭ്രാന്തന്റെപ്രതിമയും വലംവെച്ച് വണങ്ങിയുമാണ് മലയിറക്കം.
വിളംബര ജാഥയോടെ കേരളോത്സവത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.
വളാഞ്ചേരി നഗരസഭ 2023 കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥവർണ്ണാഭമായി. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെവിവിധ ക്ലബ്ബുകളുടെ നേത്യത്വത്തിൽ കോൽകളി, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികളും, വാദ്യോപകരണങ്ങളും ജാഥക്ക് മിഴിവേകി. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ തരംപ്ലോട്ടുകൾ എന്നിവ വിളംബര ജാഥ വൈവിധ്യമാക്കി .നഗരസഭ വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ് ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി,, ബദരിയ ടീച്ചർ, ആബിദ മൻസൂർ, ഷാഹിന റസാഖ്, ശൈലജ കെ വി, തസ്ലീമ നദീർ, എൻ.നൂർജഹാൻ, സുബിതരാജൻ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,നൗഷദ് നാലകത്ത്,സാജിത ടീച്ചർ,റസീനമാലിക്ക്,പി.പി ശൈലജ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,വൈസ് ചെയർപേഴ്സൺ അഷിത,കൺവീനർമാരായ സുനിത,സത്യഭാമ,സജിനി,ഖൈറുന്നീസ തുടങ്ങിയവർപങ്കെടുത്തു .
എം എസ് എഫ് ക്യാമ്പസ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
എടപ്പാൾ: എം എസ് എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ്ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കെ ടി യു തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചസാഹചര്യത്തിലാണ് എം എസ് എഫ് മീറ്റ് സംഘടിപ്പിച്ചത്. പരിപാടി എം എസ് എഫ് സംസ്ഥാനജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കുന്നവരെവിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഇത്തരം വ്യാജന്മാരെ കലാലയങ്ങളുടെ പടിക്ക് പുറത്ത്നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തവനൂർ നിയോജക മണ്ഡലം പ്രസിഡന്റ് എ വിനബീൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ കാമ്പസുകളിലെയും വിദ്യാർത്ഥിപ്രതിനിധികൾ ലീഡേഴ്സ് മീറ്റിൽ പങ്കാളികളായി. തവനൂർ മണ്ഡലത്തിലെ ആയിരത്തി മുന്നൂറോളംവിദ്യാർഥികൾ പഠിക്കുന്ന ചേന്നര മൗലാന ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക് മാഗസിൻ വിതരണംചെയ്ത മാഗസിൻ എഡിറ്റർ സർഫാസിനെയും നിലവിലെ കോളേജ് യൂണിയനെയും അഭിനന്ദിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി ടി പി ഹൈദരലി, വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ്ജന സെക്രട്ടറി വി വി എം മുസ്തഫ, എം എസ് എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, ജില്ലക്യാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം, എം എസ് എഫ് നിയോജക മണ്ഡലം ജനറൽസെക്രട്ടറി എം റാസിഖ് എന്നിവർ വിദ്യാർത്ഥി പ്രതിനിധികളുമായി സംവദിച്ചു. എം എസ് എഫ്നിയോജക മണ്ഡലം ഭാരവാഹികളായ സൽമാൻ പത്തിൽ,അഫ്നാസ് അയിങ്കലം, പഞ്ചായത്ത്ഭാരവാഹികളായ സഫ്വാൻ പത്തിൽ ,വി വി മിർഷാദ്,ഷറഫു പത്തിൽ, സവാദ് തുടങ്ങിയവർനേതൃത്വം നൽകി.
ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി വി അബ്ദുറഹ്മാൻനിർവ്വഹിച്ചു
ചങ്ങരംകുളം: സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾ വഴി നടപ്പിലാക്കുന്നതിലൂടെ സമഗ്രമായഅടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടപ്പിലാക്കിയ അഞ്ച് മിഷനുകൾ വിദ്യഭ്യാസം, ആരോഗ്യം, പൊതുമേഖല തുടങ്ങിയഎല്ലാ മേഖലകളിലെയും വികസനത്തിൽ വലിയ പങ്ക് വഹിച്ചു. 2024 ഓടെ ദാരിദ്ര നിർമാജനത്തിൽപൂർണ്ണത കൈവരിക്കാൻ സംസ്ഥാനത്തിന് കഴിയും. ഇതിനായി വിവിധ പ്രവർത്തനങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്നു. 2025 ഓടെകേരളത്തെ സമ്പൂർണ്ണ വികസിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ കൂട്ടിചേർത്തു. ശിലാഫലകം മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം ചെയ്തു.
സീഡ് പദ്ധതി തിരൂർ വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം വട്ടംകുളം സി.പി. എൻ. യു.പി സ്കൂളിന്.
എടപ്പാൾ: മാതൃഭൂമി- ഫെഡറൽ ബാങ്ക് സീഡ് പദ്ധതി തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനംസി.പി. എൻ. യു പി സ്കൂൾ വട്ടംകുളത്തിന് മലപ്പുറം സെയ്ൻറ് ജെന്മസ് ഗേൾസ് ഹയർസെക്കൻഡറിസ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് എം.എൽ.എ. പി .ഉബൈദുള്ള 15,000 രൂപ ക്യാഷ് അവാർഡുംപ്രശസ്തി പത്രവും സമ്മാനിച്ചു.
ഗണിതസാമൂഹ്യശാസ്ത്രപ്രവൃത്തി പരിചയമേളസംഘടിപ്പിച്ചു.
എടയൂർ : എച്ച് എൽ പി സ്കൂളിൽ ഗണിത സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളസംഘടിപ്പിച്ചു.പരിപാടി പിടിഎ പ്രസിഡണ്ട് ജംഷീദ് ടി.കെ. ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപികഎം.പി ഹസീന ടീച്ചർ അധ്യക്ഷത വഹിച്ചു .പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.മേളയിൽ കുട്ടികളുടെ നേതൃത്വത്തിൽകുട നിർമ്മാണം ,പേപ്പർ ക്രാഫ്റ്റ് ,ലഘു പരീക്ഷണങ്ങൾ എന്നിവ തൽസമയം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെ ശേഖരണം, കരകൗശല വസ്തുക്കൾ ,വേസ്റ്റ് മെറ്റീരിയൽ ,വിവിധതരംപുരാവസ്തുക്കൾ , കറൻസി ശേഖരണം നാണയ ശേഖരണം, ചാർട്ടുകൾ. വെജിറ്റബിൾ പ്രിൻറിംഗ്എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എ എസ് സുരേഷ് സ്വാഗതവും സയൻസ്ക്ലബ് കൺവീനർ സഹല ടീച്ചർ നന്ദിയും പറഞ്ഞു.
ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക്പരിക്ക്.
ആതവനാട്: മലപ്പുറം ആതവനാട് ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ2 പേർക്ക് പരിക്ക്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ ആതവനാട് പഞ്ചായത്ത് ഓഫീസിന്സമീപമായാണ് സംഭവം. ദേശീയപാതയിലൂടെ വളാഞ്ചേരി ഭഗത്തേക്ക് വരികയായിരുന്ന ഓട്ടോദേശീയപാതയിലേക്ക് കയറുകയായിരുന്ന മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ കരിപ്പോൾ സ്വദേശിനികളായ തൈകുളത്തിൽ വീട്ടിൽ കദീജ 45, ബീയുമ്മ 55, കഞ്ഞിപുര സ്വദേശിനിയായ മുട്ടുകാടൻ വീട്ടിൽ റിൻഷ 18, കാടാമ്പുഴ പിലാത്തറ സ്വദേശികളായതറക്കൽ വീട്ടിൽ ആഷിഖ് 16, ഇസ്ഹാഖ് 18, സൽമാനുൽ ഫാരിസ് എന്നിവരെ വളാഞ്ചേരിയിലെസ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മറിഞ്ഞ ഓട്ടോയിൽ നിന്ന് കേബിൾ തകരാർ മൂലം അനിയന്ത്രിതമായ രീതിയിൽ പുകയും ശബ്ദവുംഉയർന്നത് പ്രദേശത്ത് ഭീതി പടർത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് എഞ്ചിൻ നിറുത്തുകയും വാഹനംറോഡിൽ നിന്നും നീക്കം ചെയ്യുകയുമായിരുന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലംസന്ദർശിച്ചു.










