/വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്

വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്

മാറഞ്ചേരി: പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് പെരുമ്പടപ്പ് സ്‌പെക്ട്രം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവന്റെ സഹകരണത്തോടുകൂടിയാണ് കൃഷിയിറക്കിയത്. മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുപ്പത് സെന്റ് സ്ഥലത്ത്
ചെരങ്ങ, വെള്ളരി, വെണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം, വഴുതനങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്തതത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കെ കക്കൂത്ത് മുഖ്യാതിഥിയായി. മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്, പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീന മുഹമ്മദാലി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ രാംദാസ് മാസ്റ്റർ, താജുന്നീസ, പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ആതിര, സ്‌പെക്ട്രം സ്‌കൂൾ അധ്യാപിക ആയിഷ തുടങ്ങിയവർ പങ്കെടുത്തു.