പുലാമന്തോള്‍ : മൂന്നു പതിറ്റാണ്ട് മുൻപ് ഒന്നിച്ചു പഠിച്ചവർ, ഓരോ പരീക്ഷകളും, ഓരോആഘോഷങ്ങളും, ഒരേ സ്റ്റേജും, ഒരേ കളിമുറ്റവും സമ്മാനിച്ച ഇന്നലെകളിലെ മധുരവും, കയ്പും, ഒരിക്കൽ കൂടി പങ്കിടാൻ ഒന്നിച്ചു ചേർന്നു. പുലാമന്തോൾ ഗവ: ഹൈസ്കൂളിലെ 1992-93 SSLC ബാച്ചുകാരാണ് ഇന്നലെകളിലെ മധുരമായ ഓർമകൾ പങ്കിടാൻ 2022 ജൂലൈ 31 ഞായറാഴ്ച്ചഹൈസ്കൂളില്‍ ഒത്തുകൂടിയത്. നിസാർ പാലൊളി കുളമ്പ് അധ്യക്ഷനായ പരിപാടി സ്കൂൾപ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ. സാഗരൻ മാസ്റ്റര്‍ പി.ജി ഉദ്ഘാടനം ചെയ്തു. ശ്രീജയുടെയുംഷീനയുടെയും പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ സൈനുദ്ധീൻ പാറാന്തോടന്‍സ്വാഗതം പറഞ്ഞു. കേക്ക് കട്ടിങ്ങിനു ശേഷം രഞ്ജിത്തിന്റെ ഘന ഗംഭീരമായ ആമുഖപ്രഭാഷണത്തോടെ തിരിച്ചറിയലും സൊറ പറച്ചിലുമെന്ന സൗഹൃദ സംഗമം ആരംഭിച്ചു. മൺമറഞ്ഞുപോയ അദ്ധ്യാപകർക്കും സഹപാഠികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി.
1993 ബാച്ചിന്റെ സ്നേഹോപഹാരമായി സ്കൂളിലെ കുടിവെളള ലഭ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ മോട്ടോർ പമ്പ്സെറ്റ് സ്കൂള്‍ അധികൃതർക്ക് കൈമാറി.
പൂർത്തീകരിക്കാൻ കൊതിച്ച ഓർമ്മകൾ ചികയുമ്പോൾ എത്തിച്ചേരുന്നത് കലാലയജീവിതത്തിലേക്കാവുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ. അജയകുമാർമാസ്റ്റർ ആശംസകളർപ്പിച്ചു.
തുർടന്ന് പൂർവ്വ അധ്യാപകരെ ആദരിച്ചു. അധ്യാപകരായ സർവ്വശ്രീ രമണൻ മാസ്റ്റർ, ഉണ്ണി മാസ്റ്റർ, അബ്രഹാം മാസ്റ്റർ, ചന്ദ്രിക ടീച്ചർ,സാലി മാസ്റ്റർ, വേണു മാസ്റ്റർ, ഖാലിദ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർഎന്നിവർ ആദരവേറ്റുവാങ്ങി ആശംസകളർപ്പിച്ചു സംസാരിച്ചു. അടിച്ചമർത്തലിൻ്റെയും, ചേരിതിരിവിൻ്റെയും,അതിപ്രസരണത്തിൻ്റെയും വർത്തമാനകാലത്ത് വർഗ്ഗ – വർണ്ണവ്യത്യാസമില്ലാതെ ഒരുമിച്ച് പഠിച്ചവരെന്ന ഒറ്റ വികാരത്തിൽ ഒത്തുകൂടി ഒരുമിച്ച് ഭക്ഷണം കഴിച്ച്ഓർമ്മകൾ പങ്കിടാൻ ഒത്തുകൂടുന്നത് ഒരു വലിയ സന്ദേശമാണ് നൽകുന്നതെന്ന് രമണൻ മാസ്റ്റർകൂട്ടിച്ചേർത്തു.
തുടർന്ന് SSLC, PLUS TWO പരീക്ഷകൾ വിജയിച്ച അവരുടെ മക്കളെ മെമെന്റോ നൽകിഅനുമോദിച്ചു. മൂസക്കുട്ടി, ഷാനവാസ്, നൗഷാദ്,സാഫിറ, രാജേശ്വരിഎന്നിവർ സംസാരിച്ചു. പ്രോഗ്രാംകമ്മിറ്റി കൺവീനർ ഇബ്നുഷാഹ് നന്ദി അറിയിച്ചു.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം ഗോ ടു യുവർ ക്ലാസ്സസ്സ് എന്ന ക്ലാസ്സ്തല സംഗമം നടന്നു. പിന്നീട് ഫോട്ടോ സെഷനു ശേഷം അംഗങ്ങളുടെ
കലാപരിപാടികൾക്ക് നജീബ്, നാസർ, മനോജ്,ഹനീഫ, ഹരിദാസ്, ശ്രീജ തുടങിയവർ നേതൃത്വംനൽകി.
സമ്മാനപ്പെരുമഴയിൽ ഒന്നാം സമ്മാനമായ സ്മാർട് ഫോൺ അമൽ ഷോബിതയും രണ്ടാം സമ്മാനംറിസ്റ്റ് വാച്ച് ഷീജയും മൂന്നാം സമ്മാനം പെർഫ്യൂം സുബൈദയും കരസ്ഥമാക്കി. 4 മണിച്ചായക്കു ശേഷം
ഇനിയും ഇന്നലെകൾ പങ്കിടാൻ ഒരുമിച്ചുകൂടാമെന്ന് പറഞ്ഞ് യാത്ര പറയുമ്പോൾ നേരം 6 മണിയുംകഴിഞ്ഞിരുന്നു.










