/പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

സിബിഎസ്ഇ പത്താം ക്ലാസ്പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കുംപരീക്ഷഎഴുതുന്നതിന് മുമ്പെ ചോദ്യപേപ്പർചോർന്നെന്നതരത്തിൽപ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായുംവ്യാജമാണെന്ന് സിബിഎസ്ഇഅധികൃതർ അറിയിച്ചുഇത്തരംതെറ്റായപ്രചാരണങ്ങൾനടത്തുന്നവർക്കെതിരെ പൊലിസിൽ പരാതി നൽകുമെന്നുംകർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

പരീക്ഷാ പേപ്പറുകൾ ചോർന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾഅടിസ്ഥാനരഹിതമാണ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കിടയിൽ അനാവശ്യമായപരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത് എന്നും ബോർഡ്വ്യക്തമാക്കി.