ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് അപ്രതീക്ഷിതമായി കനത്ത തിരിച്ചടി. ഇസ്രായേലുമായുള്ള സൈനിക കരാറുകളിൽ നിന്ന് പിന്മാറുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രിജോർജിയ മെലോണി അറിയിച്ചു. ഇറാൻ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് നടപടി. സൈനികസഹകരണ കരാറുകളും പിന്തുണയും മരവിപ്പിച്ചതായി ജോർജിയയെ ഉദ്ദരിച്ച് ഇറ്റാലിയൻമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലുമായുള്ള പ്രതിരോധകരാറുകൾ റദ്ദാക്കാനാണ് സർക്കാർ തീരുമാനം‘. വെറോണയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ1 മെലോണി വ്യക്തമാക്കി. സൈനിക ഉപകരണങ്ങൾ, സാങ്കേതിക ഗവേഷണം എന്നിവയാണ്കരാറിലെപ്രധാനഭാഗം. ലെബനാനിലേക്കും ഇറാനിലേക്കുമുള്ള ആക്രമണം കടുപ്പിച്ചിരിക്കുന്നനിലവിലെ സാഹചര്യത്തിൽ സൈനികകരാറുകളിൽ നിന്നുള്ള ഇറ്റലിയുടെ അപ്രതീക്ഷിത പിന്മാറ്റംഇസ്രായേലിന് കനത്ത തിരിച്ചടിയായേക്കുമെന്നാണ് ഭൗമരാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇറാനെതിരായ യുഎസ് സൈനികനീക്കത്തിലും തങ്ങൾ പങ്കുചേരില്ലെന്ന് ഇറ്റലി നേരത്തെവ്യക്തമാക്കിയിരുന്നു.










