ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസം വീണ്ടും തടഞ്ഞു. ഇന്ത്യ–ചൈനവിഷയ ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കർ പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക്പേപ്പർ കീറി എറിഞ്ഞ്പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ബഹളത്തിനൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജാവാറിങ്, ഗുർദീപ് സിങ് ഓജല, പ്രശാന്ത് പഡോലെ, കിരൺ കുമാർ റെഡ്ഡി, എസ്. വെങ്കട്ടരാമൻഎന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് എംപിമാർ.










