കോൺഗ്രസിൽ ‘മുഖ്യമന്ത്രി കസേര‘ വടംവലി മുറുകുന്നു!
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി കെ സുധാകരന്റെഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരോക്ഷമായി വിമർശിക്കുന്ന കുറിപ്പ്, കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നതിൻ്റെ സൂചനയാണ്നൽകുന്നത്. ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവായി കെസി വേണുഗോപാൽ ഉയരട്ടെഎന്നും സുധാകരൻ കുറിച്ചു.
കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെ സിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും സുധാകരൻകുറിച്ചു. നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നസുധാകരൻ പെട്ടെന്ന് കെ സി വേണുഗോപാലിനെ വാഴ്ത്തി രംഗത്തെത്തിയത് ഏവരെയുംഅമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വെച്ചുള്ളഒളിയമ്പുകളും സുധാകരന്റെ കുറിപ്പിലുണ്ട്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവുംഅനുഭവിച്ച് വളർന്നുവരുന്ന നേതാക്കൾക്ക് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്നസുധാകരന്റെ പരാമർശം സതീശനെതിരെയുള്ള പരോക്ഷ വിമർശനമായാണ്വിലയിരുത്തപ്പെടുന്നത്










