8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ രീതിയിലുള്ള പഠനമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം എന്ന് മാനേജിംഗ് ഡയറക്ടർ ഡോ: ജുസ്‌ന നസീം പറഞ്ഞു. ഇംഗ്ലീഷ്-മലയാളം മീഡിയം ക്ലാസുകൾ മോർണിംഗ് ആയും ഹോളിഡേ ആയും നടത്തുന്നു.
സ്ഥാപനത്തിന്റെ പ്രവർത്തന ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ.അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. റംല നടുവത്ത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.മുജീബ് വാലാസി, വാർഡ് കൗൺസിലർ ശ്രീമതി.ദീപ്തി ശൈലേഷ്, ഷാഹിദ് വളാഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു.
അസന്റ് ട്യൂഷൻസ് കോർഡിനേറ്റർ ശ്രീ. അബ്ദുൾ റഹൂഫ് കെ. സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ ശ്രീമതി.ഷംന പി, ശ്രീമതി.സലീമ പി, ഓഫീസ് ഇൻ ചാർജ്ജ് ശ്രീമതി.രതീദേവി എം ആർ, ശ്രീമതി.പാർവ്വതി എസ് എന്നിവർ സംബന്ധിച്ചു.
