സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്റർ പതാക ഉയർത്തി. PTA പ്രസിഡണ്ട് അഡ്വക്കേറ്റ് നജ്മുദ്ദീൻ, PTA എക്സിക്യൂട്ടീവ് മെമ്പർ ഷംസു തങ്ങൾ, മജ്ലിസ് TTI പ്രിൻസിപ്പൽ ഇഖ്ബാൽ മാസ്റ്റർ എന്നിവർപരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വേഷ പകർച്ചകുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. NSS,സ്കൗട് & ഗൈഡ്സ്, JRC യൂണിറ്റ് അംഗങ്ങൾഅവതരിപ്പിച്ച മാർച്ച് പാസ്റ്റ്, ഏറോബിക് ഡാൻസ്, മാസ്സ്ഡ്രിൽ എന്നിവ പരിപാടിയുടെ ഭാഗമായിനടന്നു. സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വയനാട് പുനരധിവാസഫണ്ടിലേക്ക് പിരിച്ചെടുത്ത തുക വിദ്യാർത്ഥികൾ ചടങ്ങിൽ വെച്ച് പ്രിൻസിപ്പലിന് കൈമാറി.വൈസ്പ്രിൻസിപ്പൽ Dr. പ്രസന്ന ടീച്ചർ, സ്കൂൾ കോഡിനേറ്റർ ഖാലിദ്, Nss,സ്കൗട്ട്, ഗൈഡ്സ്, Jrc കോഡിനേറ്റർ മാരായ അബ്ദുൽ റൗഫ്, മുഹമ്മദ് കുഞ്ഞി, രാജേഷ് മാസ്റ്റർ, ഉമ്മു ഹബീബടീച്ചർ,അനുഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപിക പത്മജ ടീച്ചർ, സ്കൂൾ PET അധ്യാപകൻ ഷമീം മാസ്റ്റർ,മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി. മധുര വിതരണത്തോടുകൂടി പരിപാടികൾ അവസാനിച്ചു.