ഇരിമ്പിളിയം : ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെഭാഗമായി സ്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ചിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം എസ് എസ്എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ചമോട്ടിവേഷൻ ക്ലാസ്സ് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ടി. ഷഹനാസ് മാസ്റ്റർ ഉൽഘാടനംചെയ്തു. പി. ടി. എ പ്രസിഡന്റ് വി. ടി. അമീർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്വിജയഭേരി കോഓർഡിനേറ്റർ ടി. സലീം ക്ലാസ്സിന് നേതൃത്വം നൽകി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ,പി. ടി. എ വൈസ് പ്രസിഡന്റ് സോമൻ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പ്രിൻസിപ്പാൾ ഡോ. ശ്രീലേഖ. ജി. എസ്, മദർ പി. ടി. എ. പ്രശീല,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ എം. മുകുന്ദൻ, കെ . ടി. കൃഷ്ണ ദാസ്, പി. രാജൻ, രാമകൃഷ്ണൻ, പൂർവ്വാദ്ധ്യാപകരായ പി. സലിം നവാസ്, എം. വി.വിജയകുമാർ എന്നിവർസംസാരിച്ചു ഹെഡ് മിസ്ട്രസ് കെ. ജീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. രാജൻ നന്ദിയും പറഞ്ഞു.