/തളിപ്പറമ്പിൽ ഇല്ലാത്ത ജ്വല്ലറിയുടെ പേരിൽ വല്ലാത്ത തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

തളിപ്പറമ്പിൽ ഇല്ലാത്ത ജ്വല്ലറിയുടെ പേരിൽ വല്ലാത്ത തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

തളിപ്പറമ്പ് കുപ്പം സ്വദേശി പി.ടി.പി മുഹമ്മദ് അഷ്റഫിനെയാണ് തളിപ്പുറമ്പ് പോലീസ് അറസ്റ്റ്ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തളിപ്പറമ്പ് ചിറവക്കിൽ മെലോറ ജ്വല്ലറിയുടെ പേരിൽ സ്വർണം സ്വർണം പണയം വാങ്ങികോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്.പയ്യന്നൂർ മാതമംഗലം കുറ്റൂർ സ്വദേശി സലാം മണക്കാടും  കേസുകളിൽ പ്രതിയാണ്.

ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് തളിപ്പറമ്പ് പോലീസ് അഷറഫിനെ അറസ്റ്റ്ചെയ്‌തത്