സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽപ്രതികരണവുമായി നടൻ ആസിഫ് അലി. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രത്യേകപരാമർശം വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടൻ പുരസ്കാരമാണ്ആഗ്രഹിച്ചതെന്നും, നിരാശയുണ്ടെങ്കിലും ഇത് ഇനിയും ശ്രമിക്കാൻ പ്രചോദനമാണെന്നും അദ്ദേഹംപറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ വലിയ സന്തോഷം നൽകുന്നതാണെന്നും, കരിയറിൽഎപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയുംശ്രമിച്ചുകൊണ്ടിരിക്കാനുള്ള ഊർജമാണ് ഈ അംഗീകാരമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.






