എടയൂർ ആക്ടോൺ തീയേറ്ററിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ നടത്തിയ ഏകദിനവേനലവധി ക്യാമ്പ് “തേൻ മുട്ടായി ” കലാസംവിധായകനും നാടൻ പാട്ട് കലാകാരനുമായ അനൂപ്മാവണ്ടിയൂർ ഉദ്ഘാടനം ചെയ്തു.
എടയൂർ നോർത്ത് എഎംഎൽപി സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പിൽ അൻപതോളം കുട്ടികൾപങ്കെടുത്തു. പ്രശ്സ്ത തിയേറ്റർ ആർട്ടിസ്റ്റ് അമാസ് ശേഖർ ക്യാമ്പ് നിയന്ത്രിച്ചു.കെ.പി. വിശ്വനാഥൻഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശശികലടീച്ചർ, കെ.ഉണ്ണികൃഷ്ണൻ, കെ .നാരായണൻ, പി.ടി. സുധാകരൻ, അനുഷ സ്ലീമോവ്, പ്രതീഷ് പ്രസന്ന നിഖിൽ മാവണ്ടിയൂർ ,അഭിനവ് തുടങ്ങിയവർസംസാരിച്ചു.
ആക്ട് ഓൺ രക്ഷാധികാരി അനൂപ് സുന്ദർ സ്വാഗതവും മോഹൻദാസ് നന്ദിയും പറഞ്ഞു