ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
പന്താവൂർ സ്വദേശികളായ അജ്മൽ(22)ഷനൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ചവൈകിയിട്ട് മൂന്ന് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലാണ്അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാർ പെട്ടെന്ന് തിരിയാൻശ്രമിച്ചതോടെ പുറകിൽ വന്നിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെസ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.