/ കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.

 കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.

വളാഞ്ചേരി:-ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ടി.പി ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.ടി.പി അബ്ദുള്ളകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,സിനിമ നടൻ ഉണ്ണിനായർ ,ജബ്ബാർ ഗുരിക്കൾ,കലാം ഇബ്നുസീനഎന്നിവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന കർഷകനായ പി.എം രാജനെ ചടങ്ങിൽ ആദരിച്ചു.നൂറിലതികം പേർ പങ്കെടുത്ത ചടങ്ങിൽ ടി.പി അബ്ബാസ് മാസ്റ്റർ നന്ദി പറഞ്ഞു.ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി കൗൺസിലർമാരുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലും,ഘടകസ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.രാഷ്ട്രീയ പാർട്ടി പ്രവർത്തവർ,യുവജനസംഘടനകൾ,സന്നദ്ധസംഘടനകൾ,ക്ലബ്ബുകൾ,ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.