/മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയും അൽമാസ് മെഡിസിറ്റിയും സംയുക്തമായി ഹരിത കർമ്മ സേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാലിന്യമുക്ത നവ കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ,
സ്വച്ഛത ഹി സേവ,
സഫായി മിത്ര സുരക്ഷ ഷിവിർ 2024-2025 ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും അൽമാസ് മെഡിസിറ്റിയും സംയുക്തമായി ഹരിത കർമ്മ സേന അംഗങ്ങൾക്കും, ശുചീകരണ തൊഴിലാളികൾക്കും ആയി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 800 രൂപയോളം വരുന്ന ബ്ലഡ്‌ ടെസ്റ്റ്‌, ദന്ത രോഗ വിഭാഗത്തിലെ പരിശോധന,നേത്ര പരിശോധന(കണ്ണട ഫ്രെയിം സൗജന്യം), ജനറൽ വിഭാഗം പരിശോധന എന്നിവയെല്ലാം സൗജന്യമായി നടത്തി. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നഗര സഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ നിർവഹിച്ചു. നഗരസഭ സെക്രട്ടറി എച്ച്. സീന, നഗരസഭ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ്‌ അഷ്‌റഫ്‌ ടി പി , അൽമാസ് മെഡിസിറ്റി ചെയർമാൻ യാസിർ, Dr.മുഹമ്മദ്‌ ഹാരിസ്, Dr. അബ്ദുൽ ഹകീം, നാസർ അൽമാസ് ഒപ്റ്റിക്കൽസ്,പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പദ്മിനി കെ, ബിന്ദു ഡി വി, മുഹമ്മദ്‌ ഹഫീദ്, ഉഷാകുമാരി ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ഐശ്വര്യ, KSWMP എഞ്ചിനീയർ ദിൽഷാദ്, ഹരിത കർമ്മ സേന കോർഡിനേറ്റർ അസ്‌കർ അലവി എന്നിവർ സംസാരിച്ചു.