കോഴിക്കോട്: റെയില്വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര് പിടിയില്. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്, പുല്ലാളൂര് സ്വദേശി മിജാസ് പി എന്നിവരാണ് അറസ്റ്റിലായത്. വില്പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്.
കോഴിക്കോട് സിറ്റി നാര്ക്കോട്ടിക്ക് സെല് അസി: കമ്മിഷണര് സുരേഷ് വി–യുടെ നേതൃത്വത്തിലുള്ളഡാന്സാഫ് ടീമും ടൗണ് അസി. കമ്മിഷണര് ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്പൊലീസും ചേര്ന്നാണ് പ്രതികളെ പിടികൂടിയത്. ഡല്ഹിയില് നിന്നും ട്രെയിന് മാര്ഗമാണ് ഇവര്കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്.
കോഴിക്കോട് – ബാലുശേരി ഭാഗങ്ങള് കേന്ദ്രീകരിച്ച് വില്പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ്പരിശോധയില് കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില് പതിനഞ്ച് ലക്ഷം രൂപ വിലവരും.പിടിയിലായവര് മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെജോലി നിര്ത്തി ഇവര് മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.










