വെള്ളിയാഴ്ചയാണ് 17കാരന്‍ പുഴയില്‍ ചാടിയത്, മൃതദേഹം കണ്ടെത്തിയത് ഇന്ന്.
വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറാണ് മരിച്ചത്. കുലുക്കല്ലൂർ ആനക്കൽനരിമടയ്ക്കു സമീപാണ് സുഹൈർ പുഴയിൽ ചാടിയത്.
വെള്ളിയാഴ്ച വൈകീട്ട് നരിമടയ്ക്ക് സമീപം പരിശോധനയ്ക്കു വന്ന എക്സൈസ് സംഘത്തെ കണ്ട്ഭയന്നാണ് സുഹൈർ പുഴയിലേക്ക് ചാടിയത്. പിന്നീട് കാണാതായി. ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തുനിന്ന് ഇന്നാണ് മൃതദേഹം കിട്ടിയത്.










