/കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ; ‘കാഫിര്‍ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്, നിര്‍മിച്ചവര്‍ പിടിക്കപ്പെടണം

കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ; ‘കാഫിര്‍ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്, നിര്‍മിച്ചവര്‍ പിടിക്കപ്പെടണം

വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെകെകെ ശൈലജ എംഎല്‍എ.  കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന്കെകെ ശൈലജ പറഞ്ഞുസ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെശൈലജ പറഞ്ഞുകാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം.

യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല.കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട്പ്രചരിപ്പിച്ച  ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾഅന്വേഷിക്കേണ്ടത്.കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവുംഅന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞുകാഫിർ പ്രചരണം സിപിഎമ്മിന്‍റെ ഭീകരപ്രവർത്തനമെന്ന വി ഡീ സതീശൻ്റെ ആരോപണത്തിനും കെകെ ശൈലജ മറുപടി പറഞ്ഞു.  അങ്ങനെയെങ്കിൽ കാന്തപുരത്തിൻ്റെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകരപ്രവർത്തനമാണെന്നും കെകെ ശൈലജ പറഞ്ഞു.