കൽപകഞ്ചേരി:* സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടയിൽ രണ്ടര വയസ്സുകാരിയുടെ പാദസരംമോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിലായി. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരി (35) യെയാണ് കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ സുശാന്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക്
തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന നീർക്കാട്ടിൽ ബസിലാണ് സംഭവം. വൈലത്തൂരിൽ നിന്നും മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണർ സ്വദേശിനിയായ യുവതിയുടെകുട്ടിയുടെ കാലിലെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്.
ബസിൽ വച്ച് തന്നെ കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മാതാവ് ബഹളംവെച്ചതോടെബസ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തി പരിശോധിച്ചപ്പോഴാണ് തമിഴ്നാട്സ്വദേശിയായ ഗൗരിയുടെ പേഴ്സിൽ നിന്നും പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽഹാജരാക്കി.










