/കെ സി വേണുഗോപാലിന്റെ ബോർഡ്‌ കീറിയ  കോൺഗ്രസ്‌ പ്രവർത്തകൻ അറസ്റ്റിൽ

കെ സി വേണുഗോപാലിന്റെ ബോർഡ്‌ കീറിയ  കോൺഗ്രസ്‌ പ്രവർത്തകൻ അറസ്റ്റിൽ

ആലപ്പുഴ* : ആലപ്പുഴ ലോക്‌സഭ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി കെ സി വേണുഗോപാലിന്റെബോർഡുകൾ നശിപ്പിച്ച കേസിൽ  കോൺഗ്രസ്‌ പ്രവർത്തകൻ അറസ്റ്റിൽആലപ്പുഴ സക്കറിയവാർഡിൽ തോട്ടുങ്കൽ പുരയിടം വീട്ടിൽ നിന്നും പുന്നപ്ര അൽഫാസ് മൻസിലിൽ താമസിക്കുന്നനിഹാർ (41) ആണ്‌ അറസ്റ്റിലായത്‌വേണുഗോപാലിനോടുള്ള വിരോധമാണ് ബോർഡ്‌ കീറാൻ  കാരണമെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.

ചൊവ്വ പുലർച്ചെ രണ്ടിനായിരുന്നു സംഭവംവട്ടപ്പള്ളി ഭാഗത്ത് സ്ഥാപിച്ചിരുന്ന  വേണുഗോപാലിന്റെഅഞ്ച്‌ തെരഞ്ഞെടുപ്പ് പ്രചാരണബോർഡുകൾ  നശിപ്പിച്ചു എന്ന പരാതിയിലായിരുന്നു അന്വേഷണംഇതു സംബന്ധിച്ച്‌ ആലപ്പുഴ സൗത്ത് പൊലീസ്  കേസ്‌ എടുത്തിരുന്നുസൗത്ത് പൊലീസ് എസ്എച്ച്ഒകെ പി ടോംസന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ്‌ ബുധനാഴ്ച നിഹാർഅറസ്റ്റിലായത്‌.

അന്വേഷകസംഘം നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക്‌ എത്തിയത്‌ബോർഡ്‌ നശിപ്പിച്ചത് സിപിഐ എമ്മാണ് എന്ന് ആരോപിച്ച് കഴിഞ്ഞദിവസം യുഡിഎഫ് വ്യാപകമായപ്രതിഷേധം  നടത്തിയിരുന്നു.