/ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

കുന്നംകുളം: ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ടിനെ  പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണലി മൂളിപ്പറമ്പിൽ വീട്ടിൽ ഭാസ്കരന്റെ മകൻ സുജിത്തി (28)നെയാണ്  പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.