മേഴത്തൂർ മുണ്ടെമഠത്തിൽ ചിറങ്ങര വളപ്പിൽ മനോജിന്റെ വീട്ടിലാണ് കഴിഞ്ഞ നവംബറിൽ മോഷണംനടന്നത്. ആളില്ലാത്ത വീട്ടിൽ പകൽ സമയത്ത് അടുക്കള ഭാഗത്തുകൂടെ വന്ന് മോഷണം ശ്രമംനടത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിമുള്ളൂർക്കര സ്വദേശി സന്തോഷ് (35) പിടിയിലായത്.
അടുക്കള ഭാഗത്തെ വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിക്കുന്നത് സിസിടിവിയിൽപതിഞ്ഞിരുന്നു. സിസിടിവി ക്യാമറയും പ്രതി നശിപ്പിച്ചു. വീട്ടിനകത്ത് അടുക്കളയുടെ റാക്കിൽഉണ്ടായിരുന്ന ഓട്ടുപാത്രങ്ങളും രണ്ട് സ്റ്റീൽ ടാപ്പുമാണ് മോഷണം നടത്തിയത്. മുള്ളൂർക്കരയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി കോടതിയിൽഹാജറാക്കി.










