വളാഞ്ചേരി നഗരസഭ 2023 കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥവർണ്ണാഭമായി. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. കലാ–കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെവിവിധ ക്ലബ്ബുകളുടെ നേത്യത്വത്തിൽ കോൽകളി, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികളും, വാദ്യോപകരണങ്ങളും ജാഥക്ക് മിഴിവേകി. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ തരംപ്ലോട്ടുകൾ എന്നിവ വിളംബര ജാഥ വൈവിധ്യമാക്കി .നഗരസഭ വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ് ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി,, ബദരിയ ടീച്ചർ, ആബിദ മൻസൂർ, ഷാഹിന റസാഖ്, ശൈലജ കെ വി, തസ്ലീമ നദീർ, എൻ.നൂർജഹാൻ, സുബിതരാജൻ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,നൗഷദ് നാലകത്ത്,സാജിത ടീച്ചർ,റസീനമാലിക്ക്,പി.പി ശൈലജ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,വൈസ് ചെയർപേഴ്സൺ അഷിത,കൺവീനർമാരായ സുനിത,സത്യഭാമ,സജിനി,ഖൈറുന്നീസ തുടങ്ങിയവർപങ്കെടുത്തു .
CultureOctober 16, 2023










