ചങ്ങരംകുളം: ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ അനസിനെയാണ് രണ്ട് അംഗസംഘം കാറിൽകയറ്റി കൊണ്ട് പോയി മർദ്ധിച്ചത്. പരാതിയിൽ പ്രതി ആലംകോട് സ്വദേശി കബീറിനെ പെരുമ്പടപ്പ്പോലീസ് അറസ്റ്റ് ചെയ്തു.മാറഞ്ചേരിയിൽ സുഹൃത്തിനെ കാണാൻ പോയ അനസിനെ രണ്ട് പേർഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ട് പോയി മർദ്ധിക്കുകയായിരുന്നു.നടുവട്ടംഭാഗത്ത് വച്ച് കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടി.തുടർന്ന് ശരീരമാസകലംമർദ്ധനമേറ്റ അവസ്ഥയിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അനസിനെ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവം അന്വേഷിക്കാനെത്തിയ അനസിന്റെ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇടയിലേക്ക് ഈസംഘം കാറിടിച്ച് കയറ്റുകയും ചെയ്തു.അമിത വേഗതയിൽ ഓടിച്ച് പോയ കാറിടിച്ച് പരിക്കേറ്റആലംകോട് സ്വദേശി സതീഷ്(30)നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുംപ്രവേശിപ്പിച്ചിരുന്നു.ഈ സംഭവത്തിൽ ചങ്ങരംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.രണ്ട്സംഭവങ്ങളിലും കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.പിടിയിലായപ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.










