വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-2024 വാർഷിക പദ്ധതിയിലെ സമഗ്ര പച്ചക്കറി കൃഷിക്ക് അപേക്ഷ നൽകിയ മുഴുവൻ ഗുണഭോക്താക്കൾക്കും പച്ചക്കറിതൈകളും വിത്തും നൽകുന്ന പ്രവർത്തി ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി.കൃഷി നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യത്തെ മാറ്റ് കൂട്ടുന്ന രീതിയാണെന്നും,പരസ്പര കൈമാറ്റങ്ങൾ, ഒത്തുകൂടലുകൾ
പ്രകൃതിയുടെ ആവാസ വ്യവസ്ഥക്കും മനുഷ്യന്റെ നിലനിൽപ്പിനും കൃഷിയുടെ പങ്ക് വലുതാണെന്നും,വിഷ രഹിത പച്ചക്കറി ഉൽപാദിക്കുന്നതിന് വേണ്ടി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നഗരസഭ നടപ്പിലാക്കുന്നത് എന്നും ചെയർമാൻ പറഞ്ഞു.കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒമ്പതോളം പദ്ധതികളാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.അപേക്ഷ നൽകിയ മുഴുവൻ ഗുണഭോക്താകൾക്കും കൗൺസിലർമാർ മുഖാന്തരം തൈകളും,വിത്തും നൽകുന്നതാണ്.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ നമ്പ്രത്ത്,കെ.വി ഉണ്ണികൃഷ്ണൻ,എൻ.നൂർജഹാൻ,കെ.വി ശൈലജ,ബദരിയ്യ ടീച്ചർ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ ഹനി ഗംഗാദരൻ സ്വാഗതവും സദാനന്ദൻ കോട്ടീരി നന്ദിയും പറഞ്ഞു.










