/കുന്നപ്പള്ളിയില്‍ പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

കുന്നപ്പള്ളിയില്‍ പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

പെരിന്തൽമണ്ണ : പോക്സോ കേസിൽ പ്രതിയായി വിചാരണ നേരിടുന്നയാളെ വീടുനുള്ളിൽതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തികുന്നപ്പള്ളി കോലോത്തൊടി ഇബ്രാഹിം (70) ആണ് മരിച്ചത്. 2022 ജൂലായിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ്കേസെടുത്തിരുന്നത്പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണഅന്തിമഘട്ടത്തിലാണ്സംഭവത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്ബുധനാഴ്ച രാവിലെ സഹോദരി എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്തുടർന്ന്പെരിന്തൽമണ്ണ പോലീസെത്തി ആശുപത്രിയിലേക്കു മാറ്റിഎസ്.ടി.പിഅഷ്റഫലിയുടെനേതൃത്വത്തിൽ പരിശോധന നടത്തിയ

ജില്ലാ ആശുപത്രി മോർച്ചറിയിലാണ്വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽപോസ്റ്റുമോർട്ടം നടക്കും.