/ലഹരി സംഘത്തിന്റെ ആക്രമത്തിൽ യുവാക്കൾക്ക് പരിക്ക്

ലഹരി സംഘത്തിന്റെ ആക്രമത്തിൽ യുവാക്കൾക്ക് പരിക്ക്

ചങ്ങരംകുളംലഹരിസംഘത്തിന്റെ ആക്രമണത്തിൽ യുവാക്കൾക് പരിക്ക്.

കോക്കൂർ തെക്കേകരയിൽ മുഹമ്മദലി (49)മുതുകാട് ഇളംമ്പനങ്ങാട്ടിൽ ഹിഷാം(22)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്ക് പറ്റിയത്.ഡ്രൈവറായ മുഹമ്മദലി ജോലിചെയ്യുന്നചങ്ങരംകുളം ഐനിചോട് സെന്ററിൽ ഉള്ള ചപ്പാത്തി കമ്പനിക്ക് മുന്നിൽ വെച്ച് ഒരു സംഘപ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് മുഹമ്മദലി പറഞ്ഞു.

തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹിഷാമിന് പരിക്ക് പറ്റിയത്.അക്രമത്തിൽ തലക്കുംനാവിക്കുംമുഹമ്മദ്ലിക്ക് പരുക്ക് പറ്റിയിട്ടുണ്ട്ഹിഷാമിന്റെ പല്ല് പൊട്ടിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് 3.30 നാണ് സംഭവം ഉണ്ടായത്.

പരിക്കേറ്റവരെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസിൽപരാതി നൽകിയിട്ടുണ്ട്