ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു. ഹീറ്റ്സ് മത്സരങ്ങൾപുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങിരക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെതുഴച്ചിൽകാർ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞു. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺഎന്നിവരെയാണ് കാണാതായെന്നായിരുന്നു പരാതി. പിന്നാലെ നടത്തിയ തെരച്ചിലിൽ നാല്പേരെയും കണ്ടെത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. വള്ളം മറിഞ്ഞയുടൻ ഇവർ നാല് പേരുംപ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷംകരയിലേക്ക് എത്തിയവർ ഇവരെ കാണാതെ പരാതി ഉന്നയിക്കുകയായിരുന്നു.
CultureSeptember 3, 2023










