ചങ്ങരംകുളം: ചങ്ങരംകുളം
ചിറവല്ലൂർ കിഴക്ക്
മുറിയിൽ യുവാവിനെ സോഡ കുപ്പി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു.ചിറവല്ലൂർ സ്വദേശിതിയ്യത്തേതിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് സുബൈർ(29)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാത്രി10 മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ
അഞ്ച് പേരടങ്ങുന്ന സംഘം പ്രദേശത്തെ
യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും
തുടർന്ന് കയ്യിൽ കരുതിയ സോഡാ കുപ്പിയെടുത്ത്
സുബൈറിന്റെ
തലക്കടിക്കുകയുമായിരുന്നു.
ചങ്ങരംകുളത്തെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച
സുബൈറിന്റെ നെറ്റിയിൽ എട്ടോളം തുന്നലുണ്ട്.










