/നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു*

നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു*

ചങ്ങരംകുളം:  നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം  എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾസംഘടിപ്പിച്ചു.ആഘോഷ പരിപാടികൾ  വാർഡ് മെമ്പർ കെ  ജബ്ബാർ ഉദ്ഘാടനം ചെയ്തു.പിടി എപ്രസിഡന്റ് എൻ പി പ്രേമദാസ്‌ അധ്യക്ഷനായിപൂക്കള മത്സരം , ഓണപ്പാട്ടുകൾ കുട്ടികളുടെയുംരക്ഷിതാക്കളുടെയും വൈവിധ്യമാർന്ന ഓണക്കളികൾ മത്സരങ്ങൾ എന്നിവ അരങ്ങേറിനാലാംക്ലാസിലെ മാസ്റ്റർ അൻസിൽ ദാസ് മാവേലിയുടെ വേഷത്തിൽ കുട്ടികളോട് ക്ഷേമാന്വേഷണംനടത്തി.രക്ഷിതാക്കൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ വിഭവങ്ങളോടെയുള്ള  ഓണസദ്യഗംഭീരമായിഅപ്രതീക്ഷിതമായി  പിടിഎ പ്രസിഡണ്ട് എൻ പി പ്രേമദാസ് മാവേലിയുടെ വേഷത്തിൽരംഗ പ്രവേശം ചെയ്തത് ഓണാഘോഷത്തിന് പുതിയൊരു അനുഭവമായിതുടർന്ന് മത്സരവിജയികൾക്ക് സമ്മാന വിതരണം നടത്തി  പി ടി  വൈസ് പ്രസിഡന്റ്‌ കെ സുധീഷ് , എംപി ടി എപ്രസിഡന്റ്‌ ശ്രീഷ സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചുപ്രധാന അധ്യാപിക ശ്രീമതി വി കെ രമ  സ്വാഗതവുംപി വിജിത നന്ദിയും പറഞ്ഞു.