ചങ്ങരംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ്ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.ചേലക്കടവ് സ്വദേശി നാണു (69) വിനാണ് പരിക്കേറ്റത്.
പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക്ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ്സ് വരുന്നത് നോക്കാതെ പെട്ടന്ന്തിരിക്കുകയായിരുന്നുവെന്ന് ബസ്സ് ഡ്രൈവർ പറഞ്ഞു.
ബസ്സിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. പരിക്കേറ്റയാളെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുംമാറ്റി.










