സ്കൂളിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്കൂളിലെ വിവിധ പരിപാടികളിൽപ്രത്യക്ഷമായും പരോക്ഷമായും തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയാണ് അദ്ദേഹം. നിരവധി തവണസ്കൂളിൽ സന്ദർശനം നടത്തിയ അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം സ്കൂളിലെവിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു. അനുശോചന യോഗത്തിൽ മോണ്ടിസോറി മുതൽ പ്ലസ്ടു തലംവരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തിൻറെ ഛായാചിത്രത്തിൽപുഷ്പാഞ്ജലിയർപ്പിച്ച് മൗന പ്രാർഥന നടത്തി










