കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. അമ്മ മരിച്ചെന്നും വേഗംപോകണമെന്നും പറഞ്ഞ് 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശിനിയാണ്കസ്റ്റംസിന്റെ പിടിയിലായത്. 518 ഗ്രാം സ്വർണമാണ് പിടികൂടിയത്.
ബെഹ്റിനിൽ നിന്ന് വന്നതായിരുന്നു യുവതി. അമ്മ മരിച്ചെന്നും വേഗം പോകണമെന്നും പരിശോധനഒഴിവാക്കിത്തരാമോ എന്നും ഇവർ പറഞ്ഞതായാണ് വിവരം. എന്നാൽ, ഗ്രീൻ ചാനലിലൂടെകടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച്പരിശോധിക്കുകയായിരുന്നു. ഷൂസില്‍ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യംകണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റും 253 ഗ്രാം സ്വർണംകൂടി കണ്ടെത്തി.










