പെരുമ്പടപ്പ്: കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസ്സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിസിദ്ദിഖ് പന്താവൂർ ഉൾപ്പെടെ 87 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പെരുമ്പടപ്പ് പോലീസ്കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹൈബൽ പാലപ്പെട്ടി,കോൺഗ്രസ്വെളിയങ്കോട് ബ്ലോക്ക് പ്രസിഡൻറ് പി.ടി. അബ്ദുൽഖാദർ,കോൺഗ്രസ് നേതാക്കളായ ഹുറൈർകൊടക്കാട്ട്,നവാസ്
കോതമുക്ക് തുടങ്ങിയ 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് പോലീസ്കേസെടുത്തത്.










