പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യ പ്രവർത്തനങ്ങളുടെമറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വെട്ടത്തൂർ അലനല്ലൂർ സ്വദേശിയും കുറച്ചായിപെരിന്തൽമണ്ണ ജൂബിലിയിൽ താമസിച്ചു വരുന്നതുമായ താന്നിക്കാട്ടിൽ സെയ്ഫുള്ള(47)യെ ആണ്പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്.
വയനാട്ടിൽ നിന്ന് ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെപെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിവിശദമായ അന്വേഷണം നടത്തും.










