ചെർപ്പുളശേരി : നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസലിനെചെർപ്പുളശേരി പൊലീസ് പിടികൂടി. വാഹനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയകോയമ്പത്തൂർ സ്വദേശിയിൽനിന്ന് അഞ്ച് ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിലാണ്‌നെല്ലായ പട്ടിശേരി ചരലിൽ ഫൈസലി(26) നെ അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ സുഹൃത്ത് നെല്ലായപൊട്ടച്ചിറ സ്വദേശി മുഹമ്മദ് സലീമിന്റെ മഹീന്ദ്ര ഥാർ 10 ലക്ഷം രൂപക്ക് നൽകാമെന്നായിരുന്നുവാഗ്‌ദാനം. ഈ ഉറപ്പിൻമേൽ വാഹനം വാങ്ങാനെത്തിയ കോയമ്പത്തൂർ സ്വദേശി, വാഹന ഉടമസലിമിനൊപ്പം വണ്ടി ഓടിച്ചുനോക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ ചരൽ ഫൈസലും സംഘവുംവെള്ളിനേഴി കുളക്കാട് വച്ച് തടയുകയായിരുന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച്‌ലക്ഷവും വാഹനവും തട്ടിയെടുത്തു. സലിമിന്റെ കൂടി അറിവോടെയാണ് സംഭവമെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കി. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽഒളിവിൽ കഴിഞ്ഞ ചരൽ ഫൈസലിനെ ശനിയാഴ്ച മലപ്പുറം മുതുകുറുശിയിൽനിന്നാണ്പിടികൂടിയത്. ചെർപ്പുളശേരി സ്റ്റേഷനിലെ മറ്റ് മൂന്ന് കേസിലെയും 2021ൽ രാമനാട്ടുകരയിൽ അഞ്ച്‌പേരുടെ മരണത്തിനിടയാക്കിയ സ്വർണക്കടത്തുകാരെ ആക്രമിച്ചകേസിലെയും പ്രതിയാണ്ഫൈസൽ. മഞ്ചേരിയിൽ കുഴൽപ്പണ വിതരണക്കാരനെ ആക്രമിച്ച് 16 ലക്ഷം കവർന്ന കേസിലുംപ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി ക്രമം ആരംഭിച്ചിട്ടുണ്ട്.
CrimeJuly 25, 2023










