വേങ്ങര: വാഹനങ്ങളുടെ സ്പയർ പാർട്സ് വില്പന നടത്തുന്ന കടയുടെ മറവിൽ വൻ തോതിൽ ലഹരിവില്പന നടത്തി വന്ന കടയുടമ പിടിയിലായി. മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരനായ വയനാട് ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസ ( 44 ) ആണ് പിടിയിലായത്. വേങ്ങരകൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് ഇയാളെ എം ഡി എം എ യുമായിപിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരിവാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നതായും കടയിൽ വച്ചും വാഹനങ്ങളിൽ കറങ്ങിയും ഇയാൾവില്പന നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. .
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങരഇൻസ്പക്ടർ ഹനീഫയുടെ നേത്യത്വത്തിൽ
ടീമംഗങ്ങളും വേങ്ങര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.










