ആദിൽ അൻവർ സാദത്തിനെ വെൽഫെയർ പാർട്ടി ആദരിച്ചു
ഐ.ഐ.ടി -ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിൽ അൻവർ സാദത്തിനെ വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ്
പി.ഖദീജ ടീച്ചർ മെമെന്റോ കൈമാറി.
പാർട്ടി പഞ്ചായത്ത് സെക്രട്ടറി എ.മൊയ്തീൻ മാസ്റ്റർ,
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സലിം മൂർക്കനാട്, അബ്ദുറഹ്മാൻ പുന്നക്കാട്, പി. ഉമർ മാസ്റ്റർ എന്നിവർ സന്നിഹിതരായി.










