/കുടുംബശ്രീ കേരള ചിക്കൻ: ആദ്യ ഔട്ട്‌ലൈറ്റ് തുറന്നു

കുടുംബശ്രീ കേരള ചിക്കൻ: ആദ്യ ഔട്ട്‌ലൈറ്റ് തുറന്നു

മലപ്പുറം* : ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ് കോഡൂർ ഉർദു നഗറിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എംകെറഫീഖ ഉദ്ഘാടനം ചെയ്തുവർധിക്കുന്ന ഇറച്ചിക്കോഴി വിലക്ക്പരിഹാരം കണ്ടെത്താനും നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കൾക്ക്ലഭ്യമാക്കാനുമുള്ള കേരള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻകുടുംബശ്രീമൃഗ സംരക്ഷണവകുപ്പ്കെപ്പ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെനേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കർഷകർക്ക്ഒരു ദിവസം പ്രായമായകോഴിക്കുഞ്ഞ്തീറ്റ എന്നിവ നൽകുംപിന്നീട് വളർച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെതിരികെ എടുത്ത് കേരള ചിക്കൻ ഔട്ടിലെറ്റുകൾ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.