/നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു; രക്ഷപ്പെട്ടോടി യാത്രക്കാര്‍

നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു; രക്ഷപ്പെട്ടോടി യാത്രക്കാര്‍

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തുആന റോഡില്‍നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തിതുടര്‍ന്ന്യാത്രക്കാര്‍ ഓടി മറ്റ് വാഹനങ്ങളുടെ മറവില്‍ നിന്നതിനാല്‍ അപകടം ഒഴിവായി.

രാവിലെ ഏഴ് മണിയോടെയാണ് സംഭവംആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ കാറില്‍ഉണ്ടായിരുന്ന സ്ത്രീകള്‍ റോഡില്‍ വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ലപട്ടാമ്പി സ്വദേശികള്‍സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പനാന പാഞ്ഞടുത്ത്.

കാടിറങ്ങി വരുന്ന ആനയെ കണ്ട് ഇവര്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നുഏറെ നേരം അവിടെ നിന്ന ശേഷമാണ് കാട്ടാന കാടുകയറിയത്.