തിരൂർ: മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി ഫിഷറീസ് വകുപ്പിന്റെസഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പദ്ധതിയായതൊഴിൽ തീരത്തിന് തിരൂരിൽ മണ്ഡലത്തിൽ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് തിരൂർ ഗസ്റ്റ്ഹൗസിൽ ചേർന്ന ഉന്നതതല യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഇൻ ചാർജ്പി.കെ പ്രിജിത്, റീജിയണൽ പ്രോഗ്രാം മാനേജർ സുമി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ സ്വാഗതവും കമ്മ്യൂണിറ്റിഅംബാസഡർ കെ.എ വൃന്ദ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധവകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികളും പങ്കെടുത്തു.










