/മാലിന്യ മുക്ത നവകേരളം കൂറ്റനാട് ശുചീകരണ യജ്ഞം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

മാലിന്യ മുക്ത നവകേരളം കൂറ്റനാട് ശുചീകരണ യജ്ഞം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

കൂറ്റനാട്മാലിന്യ മുക്ത നവകേരളം പദ്ധതി,സുസ്ഥിര തൃത്താല സുന്ദര തൃത്താല ക്യാമ്പയിൻഎന്നിവയുടെ ഭാഗമായി കൂറ്റനാട് സെന്ററിൽ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചുതദ്ദേശസ്വയംഭരണ– എക്സൈസ് വകുപ്പ് എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

 പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഇത്തരത്തിൽ മാലിന്യംനിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞുപൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്സെക്രട്ടറിമാർ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

 നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂറ്റനാട് ജങ്ഷൻആമക്കാവ് ന്യൂ ബസാർതണ്ണീർക്കോട് – പൊന്നാനി റോഡ്തൃത്താല റോഡ്പട്ടാമ്പി റോഡ് തുടങ്ങിയ എട്ട് പ്രധാന കേന്ദ്രങ്ങളിലാണ്ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾഹരിത കർമ്മസേനാംഗങ്ങൾസന്നദ്ധ സേന പ്രവർത്തകർപൊതുപ്രവർത്തകർജനകീയ സംഘടന പ്രവർത്തകർജനപ്രതിനിധികൾരാഷ്ട്രീയപാർട്ടി പ്രതിനിധികൾപൊതുജനങ്ങൾ ഉൾപ്പെടെ 400 ഓളം പേർപങ്കാളികളായി.

 പൊതുസ്ഥലങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മ സേനഅംഗങ്ങളുടെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറും

പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീനകുറ്റിയാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി വി ബാലചന്ദ്രൻഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർഗ്രാമപഞ്ചായത്ത്സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു