കോഴിക്കോട്: – അന്യായമായ വേട്ടയാടലിലൂടെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്ന അബ്ദുൽനാസർ മഅദനിയുടെ ജീവരക്ഷക്ക് നിയുക്ത കർണ്ണാടക സർക്കാർ പ്രഥമ പരിഗണന നൽകണമെന്ന്മുൻ എം.എൽ.എ. കാരാട്ട് റസാഖ്
ഫാസിസത്തിനും ഭരണകൂട ഭീകരതക്കും എതിരായി വൻ വിജയം നേടിയ കോൺഗ്രസ് സർക്കാരിന്ഇതിന് ബാധ്യത ഏറെയാണ് ന്യുനപക്ഷങ്ങളും മതേതര സമൂഹവും ഏറെ പ്രതീക്ഷ പുലർത്തുന്നസാഹചര്യത്തിൽ നിയുക്ത കർണ്ണാടക സർക്കാർ മഅദനിയടക്കമുള്ള ഇരകളോട് നീതിപുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരള സിറ്റിസൺ ഫോറം ഫോർ മഅദനി ഉത്തര മേഖലാ യോഗം ഉത്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം..










